Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്ത ബലാത്സംഗ കൊലക്കേസ്: ആർ.ജി കർ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ

text_fields
bookmark_border
കൊൽക്കത്ത ബലാത്സംഗ കൊലക്കേസ്: ആർ.ജി കർ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ
cancel

കൊൽക്കത്ത: ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർ അഭിജിത് മൊണ്ടലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരുവരും കേസുമായി ബന്ധപ്പെട്ട ഫയൽ വൈകിപ്പിച്ചതായും തെളിവുകളിൽ അനാവശ്യ ഇടപെടൽ നടത്തിയതായും ആരോപണമുണ്ട്. അതേസമയം, കൂടുതൽ വിശദാംശങ്ങൾ സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല. ഇരുവരെയും ഞായറാഴ്ച നിയമ നടപടികൾക്കായി ഹാജരാക്കും. സംഭവം നടക്കുമ്പോൾ സന്ദീപ് ഘോഷ് ആയിരുന്നു ആർ.ജി കർ കോളജിലെ പ്രിൻസിപ്പൽ.

കോളജുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും അഴിമതിയുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് ഉൾപ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊൽക്കത്ത ഹൈകോടതിയാണ് കേസ് സംസ്ഥാന പൊലീസിനോട് സി.ബി.ഐക്ക് കൈമാറാൻ ആവശ്യപ്പെട്ടത്. ഡോക്ടറുടെ കൊലപാതകം രാജ്യവ്യാപക പ്രക്ഷോഭത്തിന് കാരണമായിരുന്നു. പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ ഇപ്പോഴും സമരത്തിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kolkata Rape Case: CBI Arrests RG Kar Ex Principal
Next Story