Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊൽക്കത്തയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച നഴ്സ് ബോധരഹിതയായി
text_fieldsbookmark_border
കൊൽക്കത്ത: വാക്സിൻ സ്വീകരിച്ച് നിമിഷങ്ങൾക്കകം ബോധരഹിതയായ നഴ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ ഡോ. ബി.സി റോയ് ആശുപത്രിയിൽ നഴ്സായ 35കാരിയാണ് ബോധരഹിതയായത്.
വാക്സിൻ സ്വീകരിച്ച് നിമിഷങ്ങൾക്കുള്ളിൽ വിറയൽ അനുഭവപ്പെടുകയും അസ്വസ്ഥതയുള്ളതായി കൂടെയുള്ളവരോട് പറയുകയും ചെയ്തു. ഉടൻ നിരീക്ഷണ മുറിയിൽ ബോധരഹിതയാവുകയായിരുന്നു.
അലർജി മൂലം സംഭവിച്ചതാകാമെന്നും ഭയപ്പെടാനില്ലെന്നും മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. നഴ്സിന് പുറമെ 13 പേർക്ക് വാക്സിൻ സ്വീകരിച്ച് അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

