Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ മിസ്​ ഇന്ത്യ...

മുൻ മിസ്​ ഇന്ത്യ യൂനിവേഴ്​സിനെതിരെ ആൾക്കൂട്ട ആക്രമണം; പൊലീസ്​ സഹായിച്ചില്ലെന്ന്​ ആരോപണം

text_fields
bookmark_border
മുൻ മിസ്​ ഇന്ത്യ യൂനിവേഴ്​സിനെതിരെ ആൾക്കൂട്ട ആക്രമണം; പൊലീസ്​ സഹായിച്ചില്ലെന്ന്​ ആരോപണം
cancel

ന്യൂഡൽഹി: കൊല്‍ക്കത്തയില്‍ വെച്ച് താൻ സഞ്ചരിച്ച വാഹനത്തിനെതിരെ ആൾക്കൂട്ട ആക്രമണമുണ്ടായെന്ന്​ മുന്‍ മിസ് ഇ ന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്ത. ബൈക്കിൽ പിന്തുടർന്ന ഒരുസംഘം യുവാക്കള്‍ താൻ സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച ്ചെന്നും ഊബർ ഡൈവ്രറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചുവെന്നും ഉഷോഷി ഫേസ്​ബുക്കിലൂടെ വെളിപ്പെടുത്തി. അക്രമത ്തെ കുറിച്ച്​ പരാതി നൽകിയപ്പോൾ പൊലീസ്​ നിരുത്തരവാദപരമായാണ്​ പെരുമാറിയതെന്നും അവർ ഫേസ്​ബുക്ക്​ പോസ്​റ്റി ൽ കുറിച്ചു.

തിങ്കളാഴ്​ച രാത്രി 11.40 ഓടെയാണ്​ ഉഷോഷിക്കെതിരെ അക്രമമുണ്ടായത്​. ജോലികഴിഞ്ഞ് തിരികെ ഊബറില്‍ വീ ട്ടിലേക്കു പോകുകയായിരുന്ന തനിക്കു നേരെ വഴിയില്‍വെച്ച് ഒരുസംഘം യുവാക്കള്‍ ആക്രമണം നടത്തിയെന്നാണ് ഉഷോഷി പറയുന്നത്. കാറിൻെറ മുന്‍വശത്തെ ചില്ല്​ അടിച്ചുതകര്‍ത്ത സംഘം ബൈക്കിൽ പിന്തുടരുകയായിരുന്നു. പിന്നീട്​ സംഘം കാർ തടഞ്ഞ്​ ഡ്രൈവറെ പിടിച്ചിറക്കി മർദിക്കുകയായിരുന്നു. ഫേസ്​ബുക്ക്​ പോസ്​റ്റിനൊപ്പം കാറിൻെറ ചില്ല്​ തകർത്തതി​​​െൻറയും ഡ്രൈവറെ മർദിക്കുന്നതി​​​െൻറയും ദൃശ്യങ്ങൾ ഉഷോഷി പോസ്​റ്റ്​ ചെയ്തിട്ടുണ്ട്.

ഡ്രൈവറെ മർദിക്കുന്നത്​ ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്​ത ഉഷോഷിക്ക്​ നേരെയും കൈയേറ്റശ്രമമുണ്ടായി. തുടർന്ന്​ തൊട്ടടുത്തുള്ള മൈദാൻ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ സംഭവം തങ്ങളുടെ സ്​റ്റേഷൻ പരിധിയിൽപെടുന്ന കാര്യമല്ലെന്ന്​ പറഞ്ഞ്​ പരാതി സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു. ​പിന്നീട്​ പൊലീസ്​ എത്തിയെങ്കിലും അക്രമികൾ ​അവരെ തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു.

വളരെ വൈകിയാണ്​ ഭാവാനിപുർ സ്​റ്റേഷനിൽ നിന്ന്​ പൊലീസ്​ എത്തിയത്.​ എന്നാൽ സംരക്ഷണം നൽകാൻ തയാറായില്ല. ​ യാത്ര തുടരുന്നതിനിടെയിൽ അക്രമി സംഘം വീണ്ടുമെത്തി കാറിലേക്ക്​ കല്ലെറിഞ്ഞ്​ വാഹനം തടഞ്ഞ്​ നിർത്തി. ഉഷോഷിയെ വലിച്ചിറക്കി ഫോൺ പിടിച്ചുവാങ്ങി വിഡിയോ ദൃ​ശ്യം നശിപ്പിക്കാൻ ശ്രമിക്കുകയും കൈയേറ്റത്തിന്​ മുതിരുകയും ചെയ്​തു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ്​ രക്ഷപ്പെടുത്തിയതെന്നും അവർ പറയുന്നു.

ചാരു മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സംഭവസ്ഥലത്തെത്തിയ പൊലീസുകാര്‍ പറഞ്ഞു. അവിടെ എത്തി സബ്​ ഇൻസ്​പെക്​ടറെ കണ്ടപ്പോൾ ഭവാനിപോര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാനാണ്​ പറഞ്ഞത്​. ബഹളം വെച്ചതിനെ തുടർന്നാണ്​ അവർ പരാതി സ്വീകരിച്ചത്​.
പക്ഷേ ഊബര്‍ ഡ്രൈവറുടെ പരാതി സ്വീകരിക്കാന്‍ തയാറായില്ല. ഒരേ വിഷയത്തില്‍ രണ്ടു പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ്​ അറിയിച്ചതെന്നും ഉഷോഷി ആരോപിച്ചു.

ഉഷോഷിയുടെ പോസ്റ്റ് വിവാദമായതിനെ തുടർന്ന്​ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരാതി സ്വീകരിക്കാത്തതില്‍ ഉന്നതതലത്തില്‍ അന്വേഷണത്തിന് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കൊല്‍ക്കത്ത പൊലീസ് വിശദീകരണം നല്‍കി. ട്വിറ്ററിലൂടെയായിരുന്നു പൊലീസിൻെറ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsbeatingKolkata ModelMiss India UniverseShot VideoUber Driver; Assault
News Summary - Kolkata Model Shot Video Of Men Beating Up Uber Driver; Assaulted- India news
Next Story