Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊൽക്കത്തയിലെ...

കൊൽക്കത്തയിലെ മേൽപ്പാലം യു.പിയിലെ വികസനമായി കാണിച്ച്​ യോഗി; കളിയാക്കി തൃണമൂൽ

text_fields
bookmark_border
yogi adityanath ad
cancel

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ കൊൽക്കത്തയിലെ മേൽപ്പാലം ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ നടപ്പാക്കിയ വികസനമായി കാണിച്ച്​ പരസ്യം ചെയ്​ത യോഗി ആദിത്യനാഥിന്​ സോഷ്യൽ മീഡിയയിൽ തൃണമൂൽ കോൺഗ്രസിന്‍റെ പൊങ്കാല.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ യു.പിയിൽ ബി.ജെ.പി നടത്തിയ വികസന പ്രവർത്തനങ്ങൾ എന്ന തരത്തിലാണ്​ മുഴുപേജ്​ പരസ്യം മാധ്യമങ്ങളിൽ നൽകിയത്​. എന്നാൽ മഞ്ഞ അംബാസഡർ ടാക്​സികൾ ഓടുന്ന നീലയും വെള്ളയും പെയിന്‍റടിച്ച മേൽപാലം കൊൽക്കത്തയിൽ മമത സർക്കാർ നിർമിച്ച 'മാ ​ഫ്ലൈഓവർ' ആണെന്ന്​ ട്വിറ്ററാറ്റി ​കണ്ടെത്തി.

മേൽപാലത്തിന്​ സമീപത്തെ കെട്ടിടങ്ങൾ കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലി​േന്‍റതാണെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. തങ്ങൾ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ക്രെഡിറ്റ്​ മോഷ്​ടിച്ച്​ എട്ടുകാലി മമ്മൂഞ്ഞാകാനുള്ള ശ്രമമാണ്​ ബി.ജെ.പി നടത്തുന്നതെന്ന്​ തൃണമൂൽ നേതാക്കൾ കളിയാക്കി.

'യോഗി യു.പിയെ മാറ്റുക എന്നതിനർഥം മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ നടപ്പാക്കിയ അടിസ്​ഥാന സൗകര്യ വികസനങ്ങളുടെ ചിത്രങ്ങൾ മോഷ്​ടിക്കുകയും അവ സ്വന്തമായി ഉപയോഗിക്കുകയും ചെയ്യുക എന്നാണ്! ബി.ജെ.പിയുടെ ഏറ്റവും ശക്തമായ സംസ്ഥാനമായ 'ഡബിൾ എൻജിൻ മോഡൽ' തികച്ചും പരാജയപ്പെട്ടുവെന്ന് തോന്നുന്നു, ഇപ്പോൾ എല്ലാവരുടെയും മുമ്പിൽ അത്​ തുറന്നുകാണിക്കപ്പെട്ടു' -തൃണമൂൽ എം.പി അഭിഷേക്​ ബാനർജി ട്വീറ്റ്​ ചെയ്​തു. യോഗിയെയും മമതയെയും അദ്ദേഹം ടാഗ്​ ചെയ്​തു.

ഹിന്ദി ഹൃദയഭൂമിയിൽ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ്​ ബി.ജെ.പി. എന്നാൽ കോവിഡ്​ രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിൽ യോഗി പരാജയപ്പെട്ടുവെന്ന്​ പാർട്ടിയിൽ തന്നെ അടക്കം പറച്ചിലുണ്ട്​.

കോവിഡ്​ മഹാമാരിക്കിടെ യു.പിയിൽ ഗംഗയിൽ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി നടന്നതും നദിക്കരയിൽ കൂട്ടസംസ്​കാരം നടത്തിയതും അന്താരാഷ്​ട്ര തലത്തിൽ വാർത്തയായിരുന്നു. ഇതോടെ യു.പിയിലെ ഗ്രാമീണ മേഖലയിലടക്കം അടിസ്​ഥാന സൗകര്യ വികസനത്തിന്‍റെ കുറവും തുറന്നുകാണിക്കപ്പെട്ടിരുന്നു.

വിവാദങ്ങളിലെല്ലാം പാർട്ടിയുടെ പിന്തുണ യോഗിക്ക്​ ലഭിക്കാറുണ്ട്​. എന്നാൽ ഇപ്പോൾ ഉയർന്ന ഈ 'പരസ്യ' വിവാദത്തിൽ പാർട്ടി ഇതുവരെ പ്രതികരിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeeup governmentMa FlyoverYogi Adityanath
News Summary - Kolkata Flyover In Yogi Adityanath Development advertisement Trinamool tease on social media
Next Story