Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടിമിന്നലും മഴയും; കൊൽക്കത്തയിൽ ദുർഗാപൂജാ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചതായി റിപ്പോർട്ട്

text_fields
bookmark_border
ഇടിമിന്നലും മഴയും; കൊൽക്കത്തയിൽ ദുർഗാപൂജാ പന്തലിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചതായി റിപ്പോർട്ട്
cancel

കൊൽക്കത്ത: ദുർഗാപൂജയ്ക്കിടെ കൊൽക്കത്തയിലെ പൂജാ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 17 പേർ മരിച്ചതായി റിപ്പോർട്ട്. 35ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. വടക്കൻ കൊൽക്കത്തയിലെ ചോർ ബഗാൻ സർവജനീൻ ദുർഗാപൂജാ പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച വൈകുന്നേരമാണ് അപകടം. മേഖലയിൽ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടതോടെ പൂജയ്ക്കെത്തിയവർ പന്തലിലേക്ക് ഒരുമിച്ച് കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

പന്തലിന്റെ പുറത്തേക്കുള്ള കവാടത്തിന് സമീപം മഴയെ തുടർന്ന് വലിയ തിരക്ക് രൂപപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇതിനിടെ ആളുകൾ തിക്കിലും തിരക്കിലുംപെട്ട് വീഴുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിലർ ബോധരഹിതരായതായും ദൃക്‌സാക്ഷികൾ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ മോട്ടോർ സൈക്കിളുകളുൾപ്പെടെയുള്ള വാഹനങ്ങളിൽ ആശുപത്രികളിലെത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അപകടത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kolkata Durga Puja Pandal Stampede: 17 Feared Dead, Dozens Injured
Next Story