സി.എ.എ അനുകൂല റാലിക്ക് അമിത് ഷായെത്തുന്നു; കൊൽക്കത്തയിൽ പ്രതിഷേധം ശക്തം
text_fieldsകൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി കൊൽക്കത്തയിൽ പ്രതിഷേധം ശക്തമാകുന്നു. സി.എ.എ അനുകൂല റാലിയിൽ സംസാരിക്കുന്നതിനായാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. വിവിധ മുസ്ലിം സംഘടനകൾ, ഇടതു പാർട്ടികൾ, തൃണമൂൽ കോൺഗ്രസ് എന്നിവരെല്ലാം പ്രതിഷേധങ്ങൾക്ക് ആഹ്വാനം നൽകിയിട്ടുണ്ട്.
ഇടത് പാർട്ടികളും മുസ്ലിം സാമൂഹിക പ്രവർത്തകരും കൊൽക്കത്തയിലെ ബി.ജെ.പി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കും. ജംഇയത്തുൽ ഉലമ-എ-ഹിന്ദിെൻറ പ്രതിഷേധ പരിപാടി തൃണമൂൽ കോൺഗ്രസ് മന്ത്രി സിദ്ധിക്കുല്ല ചൗധരി ഉദ്ഘാടനം ചെയ്യും.
നരേന്ദ്രമോദിക്ക് ലഭിച്ചത് പോലെ കറുത്ത കൊടികളായിരിക്കും അമിത് ഷായെ വരവേൽക്കുകയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. അമിത് ഷാക്ക് ചുവപ്പ് പരവതാനി വിരിക്കാനാണ് മമതയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
