കൊൽക്കത്ത: ശ്വാസകോശത്തിൽ അകപ്പെട്ട പേനയുടെ മൂടി നീക്കം ചെയ്തതിനെത്തുടർന്ന് 12 വയസുള്ള ആൺകുട്ടിക്ക് പുതിയ ജീ വിതം. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പേനയുടെ മൂടി ശസ് ത്രക്രിയയിലൂടെ എടുത്തു കളഞ്ഞത്. വ്യാഴാഴ്ച നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ നില തൃപ്തികരമാണ്.
വ ിട്ടുമാറാത്ത കഫക്കെട്ടും ജലദോഷവുമായാണ് 12കാരനുമായി രക്ഷിതാക്കൾ ഡോക്ടറെ സമീപിച്ചത്. കുട്ടിയെ വിശദമായി പര ിശോധിച്ച ഡോക്ടർ സി.ടി സ്കാനിങ്ങിന് വിധേയനാക്കിയതോടെയാണ് കഫക്കെട്ട് ഭേദമാകാൻ അനുവദിക്കാത്ത ‘വില്ലനെ’ ശ്വാസകോശത്തിൽ കണ്ടെത്തിയത്. കുട്ടിയുടെ ഇടത് ശ്വാസകോശത്തിൽ പേനയുടെ മൂടി കണ്ടെത്തുകയായിരുന്നു.
കൊൽക്കത്തക്ക് തെക്ക് ഗാരിയ സ്വദേശിയാണ് കുട്ടി. സേത്ത് സുഖ്‌ലാൽ കർനാനി മെമ്മോറിയൽ ആശുപത്രിയിൽ പ്രേവശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചു വരുന്നു.
കഴിഞ്ഞ നവംബറിൽ കുട്ടി പേനയുടെ മൂടി വിഴുങ്ങിയിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. തൊട്ടടുത്ത നഴ്സിങ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും അവർ ശരിയായ ചികിത്സ നൽകിയില്ലെന്നും പേന വിഴുങ്ങിയിരുന്നെങ്കിൽ അവിടെ എത്തുന്നതിന് മുന്നേ കുട്ടി മരിച്ചിട്ടുണ്ടാകുമായിരുന്നു എന്നുമാണ് ഡോക്ടർ പറഞ്ഞതെന്നും രക്ഷിതാക്കൾ ആരോപിച്ചു. അന്നു മുതൽ കുട്ടി വിട്ടുമാറാത്ത കഫക്കെട്ട് കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു.