കൊൽക്കത്ത റാലിക്ക് ട്രെയിനിൽ ആളെയിറക്കി ബി.ജെ.പി; ട്രെയിൻ വാടക 53 ലക്ഷം
text_fieldsകൊൽക്കത്ത: മമത ബാനർജിയെ മുട്ടുകുത്തിക്കാൻ വിയർപ്പൊഴുക്കുകയാണ് ബി.ജെ.പി. ഇതി െൻറ ഭാഗമായി ബുധനാഴ്ച നടന്ന പാർട്ടി റാലിക്ക് വിദൂരദേശങ്ങളിൽ നിന്ന് ആളെയിറക്ക ിയത് വാടകക്കെടുത്ത നാലു ട്രെയിനുകളിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത റാലിയിൽ ഝർഗ്രാം, ലാൽഗോള, പുരുലിയ, രാംപുർഘട്ട് എന്നിവിടങ്ങളിൽനിന്നായി ആളെയിറക്കിയ ട്രെയിനുകൾക്ക് 53 ലക്ഷം രൂപ വാടകയായി നൽകിയതായി റെയിൽവേ അധികൃതരെ ഉദ്ധരിച്ച് ബംഗ്ലാ പത്രമായ ആനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്തു.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ബി.ജെ.പി റാലിയെ മോദി അഭിസംബോധന ചെയ്തത്. ജനുവരിയിൽ ഇവിടെ മമത ബാനർജി സംഘടിപ്പിച്ച പ്രതിപക്ഷ സംഘടനകളുടെ റാലി ദേശീയ ശ്രദ്ധ നേടിയിരുന്നു.
ബുധനാഴ്ച കൂച്ച്ബിഹാറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയെ മമതയും അഭിസംബോധന ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
