ആലിയ ഭട്ട് എന്നാല്‍ അധോലോകത്തിന് കൊക്കെയ്ന്‍
text_fieldsമുംബൈ: ടെലിഫോണ്‍ കാള്‍ ചോര്‍ത്തുന്ന പൊലീസ്, ഇന്‍റലിജന്‍സ് ഏജന്‍സികളുടെ ശ്രദ്ധതിരിക്കാന്‍ മയക്കുമരുന്നുകള്‍ക്ക് ബോളിവുഡ് നടീനടന്മാരുടെ പേരിട്ട് മാഫിയകളുടെ ആശയവിനിമയം. കൊക്കെയ്ന് ആലിയ ഭട്ടെന്നും അഫീമിന് കങ്കണ റാണാവതെന്നും സ്മാക്കിന് കത്രീന കൈഫെന്നും എല്‍.എസ്.ഡിക്ക് പ്രിയങ്ക ചോപ്രയെന്നും എക്സറ്റസിക്ക് നര്‍ഗീസ് ഫഖ്രി എന്നുമാണ് മാഫിയകള്‍ തമ്മിലെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്നതെന്ന് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു.
മയക്കുമരുന്ന് കൈവശമുള്ളവര്‍ക്ക് രണ്‍ബീര്‍ കപൂറെന്നും കടത്തുകാര്‍ക്ക് റണ്‍വീര്‍ സിങ്ങെന്നുമത്രെ കോഡ്. മയക്കുമരുന്ന് എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെ ‘സുല്‍ത്താന്‍’ എന്നും വിളിക്കും. ‘സുല്‍ത്താന്‍ ഹിറ്റായി’ എന്നതിന്‍െറ അര്‍ഥം ഇനം വീര്യമുള്ളത് എന്നാണ്.
നിരീക്ഷണത്തിലുള്ളവരുടെ സംഭാഷണത്തില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രയോഗങ്ങള്‍ ഏറിവരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവയുടെ പൊരുള്‍ കണ്ടത്തെിയത്.
മാഫിയ അംഗങ്ങള്‍ ആശയവിനിമയത്തിന് കോഡ് ഉപയോഗിക്കുന്നത് പുതുമയല്ല. മുമ്പ് അധോലോകക്കാര്‍ ഉപയോഗിച്ച പദങ്ങള്‍ പിന്നീട് പ്രചാരം നേടിയിട്ടുണ്ട്. വാടകക്കൊലക്ക് സുപാരി എന്നത് അധോലോകക്കാര്‍ക്കിടയില്‍നിന്ന് വന്ന പദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
