Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ​യ​െൻറ...

സ​യ​െൻറ മൊ​ഴി​യെ​ടു​ക്കാ​ൻ നി​ബ​ന്ധ​ന വെ​ച്ച ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ

text_fields
bookmark_border
സ​യ​െൻറ മൊ​ഴി​യെ​ടു​ക്കാ​ൻ നി​ബ​ന്ധ​ന വെ​ച്ച ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ
cancel


കോ​യ​മ്പ​ത്തൂ​ർ: കോ​ട​നാ​ട്​ എ​സ്​​റ്റേ​റ്റ്​ കേ​സി​ൽ മു​ഖ്യ​പ്ര​തി സ​യ​​​െൻറ മൊ​ഴി​യെ​ടു​ക്കാ​ൻ കേ​ര​ള പൊ​ലീ​സി​ന്​ നി​ബ​ന്ധ​ന​യേ​ർ​പ്പെ​ടു​ത്തി​യ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ. പാ​ല​ക്കാ​ട്​ ക​ണ്ണാ​ടി​ക്ക്​ സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ​യ​ൻ കോ​യ​മ്പ​ത്തൂ​ർ കു​പ്പു​സ്വാ​മി നാ​യി​ഡു മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ​ ചി​കി​ത്സ​യി​ലാ​ണ്​.
പാ​ല​ക്കാ​ട്​ സൗ​ത്ത്​ പൊ​ലീ​സാ​ണ്​ വാ​ഹ​നാ​പ​ക​ട കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. എ​സ്​.െ​എ ശ​ശി ഉ​ൾ​പ്പെ​ടെ ര​ണ്ട്​​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ സ​യ​​​െൻറ മൊ​ഴി​യെ​ടു​ക്കാ​ൻ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യ​ത്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ആ​ശു​പ​ത്രി മാ​നേ​ജ്​​മ​​െൻറും ലോ​ക്ക​ൽ പൊ​ലീ​സും മൊ​ഴി​യെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ല. പാ​ല​ക്കാ​ട്​ എ​സ്.​പി​യു​ടെ ക​ത്ത്​ വേ​ണ​മെ​ന്ന​ും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​, സി.​െ​എ മ​നോ​ജ്​​കു​മാ​ർ പാ​ല​ക്കാ​ട്​ എ​സ്.​പി​യു​ടെ ക​ത്തു​മാ​യി എ​ത്തി. എ​ന്നാ​ൽ, നീ​ല​ഗി​രി എ​സ്.​പി​യു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന്​ പ​റ​ഞ്ഞ​തോ​ടെ പാ​ല​ക്കാ​ട്​ എ​സ്.​പി​യെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന്​, പാ​ല​ക്കാ​ട്​ എ​സ്.​പി ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​ലെ ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേ​ഷ​മാ​ണ്​ നി​ബ​ന്ധ​ന​ക​ളോ​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. വാ​ഹ​നാ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ത്ര​മെ മൊ​ഴി​യെ​ടു​ക്കാ​വൂ എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന നി​ബ​ന്ധ​ന.
എ​സ്​​റ്റേ​റ്റി​ലെ കൊ​ല​പാ​ത​ക​വും മോ​ഷ​ണ​വും സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​രു​ത്, ഒ​രു ഉ​ദ്യോ​ഗ​സ്​​ഥ​ന്​ മാ​ത്ര​െ​മ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കൂ, മൊ​ഴി​യെ​ടു​ക്കു​േ​മ്പാ​ൾ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടാ​യി​രി​ക്കും എ​ന്ന​താ​യി​രു​ന്നു മ​റ്റു നി​ബ​ന്ധ​ന​ക​ൾ. എ​സ്​​റ്റേ​റ്റ്​ കേ​സി​ൽ​ സ​യ​ൻ യ​ഥാ​ർ​ഥ വ​സ്​​തു​ത പു​റ​ത്തു​പ​റ​യു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​വാം മൊ​ഴി​യെ​ടു​പ്പി​ന്​ നി​ബ​ന്ധ​ന വെ​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodnad estate
News Summary - kodanad estate case
Next Story