കോടനാട് എസ്റ്റേറ്റ് കൊലക്കേസ്: ശശികലയെയും എടപ്പാടിയെയും വിസ്തരിക്കാമെന്ന് ഹൈകോടതി
text_fieldsചെന്നൈ: കോടനാട് എസ്റ്റേറ്റ് കൊലപാതക കവർച്ച കേസിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയെയും ജയലളിതയുടെ സഹായിയായിരുന്ന വി.കെ. ശശികലയെയും വിസ്തരിക്കാമെന്ന് മദ്രാസ് ഹൈകോടതി. മലയാളികളായ പ്രതികൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ശശികല ഉൾപ്പെടെയുള്ളവരെ വിചാരണ നടത്തുന്നത് തടഞ്ഞ നീലഗിരി മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവും മദ്രാസ് ഹൈകോടതി റദ്ദാക്കി.
2017 ഏപ്രിൽ 24നാണ് കേസിന് ആസ്പദമായ സംഭവം. രാത്രി പത്തരക്ക് എസ്റ്റേറ്റിന്റെ എട്ടാം ഗേറ്റിൽ രണ്ട് കാറുകളിൽ എത്തിയ 12 അംഗ സംഘം കാവൽക്കാരൻ ഓം ബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം എസ്റ്റേറ്റ് കൊള്ളയടിക്കുകയായിരുന്നു. ഈ സമയത്ത് ശശികല ബംഗളൂരു ജയിലിലായിരുന്നു. കേസിൽ കെ.വി. സയൻ, വാളയാർ മനോജ്, സന്തോഷ് സാമി, ദീപു, സതീശൻ, ഉദയകുമാർ, ജിതിൻ ജോയ്, ജംസീർ അലി, മനോജ് സാമി, ബിജിൻ എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

