Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാത്തിരിപ്പിനു വിരാമം;...

കാത്തിരിപ്പിനു വിരാമം; കൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്ക്

text_fields
bookmark_border
കാത്തിരിപ്പിനു വിരാമം; കൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിലേക്ക്
cancel
ബം​ഗ​ളൂ​രു: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കൊ​ച്ചു​വേ​ളി- ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16315/16) മൈ​സൂ​ രു​വി​ലെ​ത്തു​ന്നു. ട്രെ​യി​ൻ മൈ​സൂ​രു​വി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന് ക​ഴി​ഞ്ഞ​ദി​വ​സം റെ​യി​ൽ​േ​വ ബോ​ർ​ഡ ് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ദീ​ർ​ഘ​നാ​ള‍ാ​യു​ള്ള ആ​വ​ശ്യം യ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. മൈ​സൂ​രു​വി​ലേ​ ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ളു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു ട്രെ​യി​ൻ മൈ​സൂ​രു​വി​ലേ​ക്ക് നീ​ട്ടു​ക​യെ​ന്ന​ത്. ട്രെ​യി​ൻ മൈ​സൂ​രു​വി​ലേ​ക്ക് നീ​ട്ടു​മെ​ങ്കി​ലും നി​ല​വി​ലെ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. വൈ​കീ​ട്ട് 4.45ന് ​കൊ​ച്ചു​വേ​ളി​യി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്നു​രാ​വി​ലെ 8.35ന് ​ബം​ഗ​ളൂ​രു സി​റ്റി റെ​യി​ല്‍വേ സ്​​റ്റേ​ഷ​നി​ലെ​ത്തും.

തു​ട​ർ​ന്ന് 8.45ന് ​പു​റ​പ്പെ​ട്ട് 11.20ന് ​മൈ​സൂ​രു​വി​ലെ​ത്തും. സ​മ​യ​ക്ര​മം ആ​യെ​ങ്കി​ലും എ​ന്നു​മു​ത​ലാ​ണ് ട്രെ​യി​ൻ മൈ​സൂ​രു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ക എ​ന്ന​ത് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മൈ​സൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​ന് കെ​ങ്കേ​രി, രാ​മ​ന​ഗ​ര, മാ​ണ്ഡ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​റ്റോ​പ്പും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തി​രി​ച്ച് മൈ​സൂ​രു​വി​ൽ​നി​ന്നും ഉ​ച്ച​ക്ക് 12.50ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 4.35ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ 4.50ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു​രാ​വി​ലെ 9.35ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.

ട്രെ​യി​ൻ മൈ​സൂ​രു​വി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക കേ​ര​ള ട്രാ​വ​ലേ​ഴ്സ് ഫോ​റം (കെ.​കെ.​ടി.​എ​ഫ്) ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. മൈ​സൂ​രു​വി​ലേ​ക്ക് നീ​ട്ടി​യ​തോ​ടെ ട്രെ​യി​ൻ ബാ​ന​സ്​​വാ​ടി​യി​ലേ​ക്ക് നീ​ട്ടു​മെ​ന്ന ആ​ശ​ങ്ക​ക്കും വി​രാ​മ​മാ​യി. ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ പ​ല​തും സൗ​ക​ര്യം​കു​റ​ഞ്ഞ ബാ​ന​സ് വാ​ടി​യി​ലേ​ക്ക് മാ​റ്റാ​ൻ നേ​ര​േ​ത്ത അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. മൈ​സൂ​രു​വി​ലേ​ക്ക് നീ​ട്ടി​യ​തോ​ടെ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ബാ​ന​സ് വാ​ടി​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള സാ​ധ്യ​ത​യും അ​ട​ഞ്ഞു. ഇ​തും ബം​ഗ​ളൂ​രു​വി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. കെ​ങ്കേ​രി ഉ​ൾ​പ്പെ​ടെ സ്​​റ്റോ​പ്പ് അ​നു​വ​ദി​ച്ച​തും നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newskochuveli express
News Summary - kochuveli express to mysuru-india news
Next Story