Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഞ്ചാവ് കിട്ടാത്തതിന്​...

കഞ്ചാവ് കിട്ടാത്തതിന്​ കത്തി വിഴുങ്ങി; കരളില്‍ നിന്ന് ഒന്നരമാസത്തിന്​ ശേഷം നീക്കി

text_fields
bookmark_border
കഞ്ചാവ് കിട്ടാത്തതിന്​ കത്തി വിഴുങ്ങി; കരളില്‍ നിന്ന് ഒന്നരമാസത്തിന്​ ശേഷം നീക്കി
cancel

ന്യൂഡല്‍ഹി: വിശപ്പില്ലായ്മയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്​ടർമാർ ഞെട്ടി. രോഗിയുടെ കരളിൽ 20 സ​െൻറിമീറ്റര്‍ നീളമുള്ള കത്തി തറച്ചുനിൽക്കുന്ന​ു. എയിംസില്‍ ചികിത്സ തേടിയെത്തിയ ഹരിയാന സ്വദേശിയായ യുവാവാണ്​ ഡോക്​ടർമാർക്ക്​ ചങ്കിടിപ്പായത്​.

മയക്കുമരുന്നിന് അടിമയായ ഇയാൾ കഞ്ചാവ് ലഭിക്കാതെ മാനസികസംഘര്‍ഷത്തെ തുടർന്ന്​ കത്തി വിഴുങ്ങുകയായിരുന്നുവത്രെ. ഒന്നര മാസം മുമ്പാണ് സംഭവം. എക്‌സ്‌റേ പരിശോധനയിലാണ് കത്തി കണ്ടെത്തിയത്​. ഒടുവിൽ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ​ ഇത്​ പുറത്തെടുത്തു. ആശുപത്രിയിൽ എത്തുന്നതുവരെ കത്തി വിഴുങ്ങിയ കാര്യം വീട്ടുകാര്‍  അറിഞ്ഞിരുന്നില്ല. 

ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. എന്‍.ആര്‍. ദാസിൻെറ നേതൃത്വത്തിലാണ്​ കരളില്‍ തറച്ചുകയറിയ കത്തി നീക്കിയത്. എയിംസില്‍ ഇത്തരത്തിൽ ആദ്യ ശസ്ത്രക്രിയയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. കത്തി വിഴുങ്ങിയ ഒരാള്‍ രക്ഷപ്പെടുന്നത്​ അപൂർവമാണ്​. സൂചി, പിന്‍, ചൂണ്ടയിലെ കൊളുത്ത് ഇവയൊക്കെയാണ് ഇതിന് മുമ്പ് മൂര്‍ച്ചയുള്ള വസ്തുക്കള്‍ വിഴുങ്ങിയെത്തിയ രോഗികളില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIMSmarijuanaganja
News Summary - Knife Removed From Man's Liver
Next Story