മമതാ ബാനർജിയെ കത്തികൊണ്ട് കുത്താൻ ശ്രമം; യുവതി പിടിയിൽ
text_fieldsകൊല്ക്കത്ത: ബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. ചൊവ്വാഴ്ച വൈകുന്നേരം കാളിഘട്ടിലെ വസതിക്ക് മുമ്പില് വെച്ച് മമത ബാനർജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചെന്നാണ് പരാതി. പരാതിക്ക് പിന്നാലെ അനസൂയ സാഹ(33) എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി കത്തി ഉപയോഗിച്ച് മമത ബാനർജിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് മമതയുടെ അടുത്ത അനുയായിയും എംപിയുമായ ഡോല സെൻ പറഞ്ഞു. കൈയില് കത്തിയുമായി മമത ബാനർജിയെ സമീപിച്ചാണ് സ്ത്രീ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ഡോല സെൻ മൊഴി നൽകി. താൻ ഒരു സിവിക് വോളൻറിയറാണെന്നും മമത ബാനർജിയുടെ അനന്തരവളാണെന്നും ആ സ്ത്രീ അവകാശപ്പെട്ടതായും എംപി പറഞ്ഞു.
വൈകുന്നേരം ആറുമണിയോടെ കാളിഘട്ടിലെ മിലാൻ സംഘ് ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മമത ബാനർജി പോകുമ്പോഴായിരുന്നു സംഭവം. അതേസമയം മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും തൃണമൂൽ നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇസഡ് പ്ലസ് സുരക്ഷയുള്ള വസതിക്ക് സമീപത്തേക്ക് ഒരാൾക്ക് എങ്ങനെ എത്തിച്ചേരാനാകുമെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ നേതാക്കൾ പറയുന്നു.
എന്നാല് പ്രതിയായ യുവതിയെ കസ്റ്റഡിയിലെടുത്തതായും തൃണമൂൽ അംഗങ്ങളുടെ പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചതായും കൊൽക്കത്ത പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

