Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.എം ജോസഫ്​ സുപ്രീം...

കെ.എം ജോസഫ്​ സുപ്രീം കോടതി ജഡ്​ജി

text_fields
bookmark_border
കെ.എം ജോസഫ്​ സുപ്രീം കോടതി ജഡ്​ജി
cancel

ന്യൂഡൽഹി: എട്ട്​ മാസത്തെ വിവാദങ്ങൾക്ക്​ പര്യവസാനം. മലയാളിയായ ജസ്റ്റിസ്​ കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്​ജിയായി നിയമിച്ചു. ഉത്തരാഖണ്ഡ്​ ഹൈകോടതി ചീഫ്​ ജസ്റ്റിസായിരുന്ന കെ.എം ജോസഫിനെ ജഡ്​ജിയാക്കി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. 

കൊളീജിയത്തി​​​​െൻറ രണ്ടാമത്തെ ശുപാർശയാണ്​ കോടതി അംഗീകരിച്ചത്. ജസ്റ്റിസ്​ ജോസഫി​​​​െൻറ പേര്​ ​പ്രത്യേകമായാണ്​ ശുപാർശ ചെയ്​തിരുന്നത്​. ജസ്റ്റിസ്​ ഇന്ദിരാ ബാനർജി, ജസ്റ്റിസ്​ വിനീത്​ ശരൺ എന്നിവരെയും സുപ്രീം കോടതി ജഡ്​ജിയായി നിയമിച്ചിട്ടുണ്ട്​. ചീഫ്​ ജസ്റ്റിസ്​ ദീപക്​ മിശ്ര ജഡ്​ജിമാരായ രഞ്​ജൻ ഗൊഗോയ്​, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ്​, എ.കെ സക്രി എന്നിവരുൾപ്പെട്ട കൊളീജിയമാണ്​ ഇവരെ ശുപാർശ ​ചെയ്​തത്​.

ജസ്റ്റിസ്​ ഋഷികേഷ് റോയ്​യെ​ കേരളാ ഹൈകോടതി ചീഫ്​ ജസ്റ്റിസായി നിയമിച്ചു​. നിലവിൽ കേരളാ ഹൈകോടതി ആക്​ടിങ്​ ചീഫ്​ ജസ്റ്റിസായിരുന്നു​ ഋഷികേഷ്​​. ഇരുവരുടെയും നിയമന ഉത്തരവ്​ രാഷ്​ട്രപതി അംഗീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJusice KM Josephsupreme court
News Summary - km joseph supreme court judge-india news
Next Story