'ഡാഡ്, സ്നേഹിച്ചീടും എന്നും നിങ്ങളെ'; വികാരനിർഭരയായി കെ.കെയുടെ മകൾ താമര
text_fieldsമുംബൈ: ജനപ്രിയ ബോളിവുഡ് ഗായകൻ കെ.കെ എന്ന കൃഷ്ണകുമാർ കുന്നത്തിന് വികാരനിർഭരമായ യാത്രയയപ്പുമായി മകൾ താമര. 'ഡാഡ്, സ്നേഹിച്ചീടും എന്നും നിങ്ങളെ' -ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫ്യൂണറൽ കാർഡിൽ താമര എഴുതി.
സംസ്കാര വിവരങ്ങൾ ഉൾപ്പെടുത്തിയ കാർഡിലാണ് ഒറ്റവരിയിലെഴുതിയ വാക്കുകളിൽ പിതാവിനോടുള്ള സ്നേഹം പങ്കുവെക്കുന്നത്. ഇതോടൊപ്പം ചുവന്ന നിറത്തിലുള്ള ഹൃദയ ഇമോജിയും ചേർത്തിട്ടുണ്ട്. ഗായിക, സംഗീതജ്ഞ, പ്രൊഡ്യൂസർ എന്നിങ്ങനെയാണ് താമരയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലുള്ളത്.
ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ നസ്റുൽ മഞ്ചയിലെ പരിപാടി കഴിഞ്ഞ് ഹോട്ടലിലെത്തിയ കെ.കെ കോണിപ്പടിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊൽക്കത്തയിൽനിന്ന് മുംബൈയിലെ വസതിയിലെത്തിച്ച മൃതദേഹം വെർസോവ ഹിന്ദു ശ്മശാനത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്. സംഗീത രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. മലയാളിയായ കെ.കെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 700ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

