മോദിയുടെ ചിത്രമുള്ള പട്ടങ്ങൾ പിടിച്ചെടുത്തു
text_fieldsലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പട്ടങ്ങൾ ഉത്തർപ്രദേശിലെ ബറേലി നഗരത്തിൽ നിന്ന് ജില്ല ഭരണകൂടം പിടിച്ചെടുത്തു. മോദിയുടെ ചിത്രം പട്ടത്തിൽ പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിെൻറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല ഭരണകൂടത്തിെൻറ നടപടി. പട്ടം വിറ്റവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
മകരസംക്രാന്തി ആഘോഷത്തോട് അനുബന്ധിച്ചാണ് മോദിയുടെ ചിത്രമുള്ള പട്ടങ്ങൾ വൻതോതിൽ നിർമിക്കപ്പെട്ടത്. ഉത്തർപ്രദേശിൽ എഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിെൻറ ആദ്യ ഘട്ടം ഫെബ്രുവരി 11നാണ് .ഇതിനായുള്ള പെരുമാറ്റചട്ടം സംസ്ഥാനത്ത് നിലവിലുണ്ട്. ഇതേ തുടർന്നാണ് ബറേലിയിൽ പട്ടം വിറ്റതിന് നടപടികളുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഗോവയിലെ പെട്രോൾ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിരുന്നു.
മോദിയുടെ ചിത്രമുള്ള പട്ടങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റ പോകുന്നതെന്ന് നഗരത്തിലെ മൊത്ത വ്യാപാരി ഇൻസാം അലി പ്രതികരിച്ചു. ദിവസവും മോദിയുടെ ചിത്രമുള്ള 8,000 പട്ടങ്ങൾ വരെ വിറ്റ് പോകുന്നുണ്ടെന്നും ഇൻസാം സാക്ഷ്യപ്പെടുത്തുന്നു. ബോളിവുഡ് സൽമാൻ ഖാൻ, അമീർ ഖാൻ, ഹൃതിക് റോഷൻ എന്നിവരുടെ ചിത്രമുള്ള പട്ടങ്ങളുണ്ടെങ്കിലും ആളുകൾക്ക് കൂടുതൽ പ്രിയം മോദിയുടെ ചിത്രമുള്ള പട്ടങ്ങളോടാണെന്നും ഇൻസാം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
