Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മിനിബസ്​...

കശ്​മീരിൽ മിനിബസ്​ മറിഞ്ഞ്​ 13 പേർ മരിച്ചു

text_fields
bookmark_border
jammu-kashmir-accident
cancel

ശ്രീനഗർ: കശ്​മീരിൽ മിനിബസ്​ മറിഞ്ഞ്​ 13 പേർ മരിച്ചു. കിശ്​തവർ ജില്ലയിലാണ്​ അപകടമുണ്ടായത്​. റോഡിൽ നിന്ന്​ തെന്നിമാറി ബസ്​ കൊക്കയിലേക്ക്​ മറിയുകയായിരുന്നു.

ദൻദരന്​ അടുത്തുള്ള തക്കാരക്ക്​ സമീപമാണ്​ അപകടമുണ്ടായത്​. കേശ്​വാനിൽ നിന്ന്​ കിസ്​താരയിലേക്ക്​ പോവുകയായിരുന്ന ബസാണ്​ അപകടത്തിൽപ്പെട്ടത്​. ഡ്രൈവർക്ക്​ വാഹനത്തി​​​െൻറ നിയന്ത്രണം നഷ്​ടമായതിനെ തുടർന്ന്​ ചെനാബ്​ നദിക്ക്​ സമീപത്തുള്ള കൊക്കയിലേക്ക്​ ബസ്​ മറിയുകയായിരുന്നു. വെള്ളിയാഴ്​ച രാവിലെയാണ്​ അപകടമുണ്ടായത്​.

30 പേരാണ്​ ബസിൽ ഉണ്ടായിരുന്നത്​. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന്​ പൊലീസ്​ സുപ്രണ്ട്​ രജന്ദീർ ഗുപ്​ത അറിയിച്ചു. കഴിഞ്ഞ മാസവും ജില്ലയിൽ അപകടമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsAccident NewsAccident NewsKerala News
News Summary - Kishtwar Five Dead in accident-India news
Next Story