ന്യൂഡൽഹി: മുതിർന്ന കായിക മാധ്യമപ്രവർത്തകനും കമേൻററ്ററുമായ കിഷോർ ഭിമാനി(81) കൊൽക്കത്തയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ 6.45ഓടെയായിരുന്നു അന്ത്യം.
ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 14ന് വുഡ്ലാൻറ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
പ്രശസ്ത ക്രിക്കറ്റ് ജേണലിസ്റ്റ് ഹർഷ ബോഗ്ലെയുംമുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദിയും കിഷോർ ഭിമാനിയെ ട്വിറ്ററിൽ അനുശോചിച്ചു.