കിസാൻ നിധിക്ക് നവംബർ 30നകം ആധാർ നൽകണം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാന നിധി പദ്ധതി ഗുണഭോക്താക്കൾക്ക് ആധാർ നമ്പർ ചേർക്കാൻ നവംബർ 30വരെ സാവകാശം അനുവദിച്ചു. മൂന്നു ഗഡുക്കളായി പ്രതിവർഷം 6,000 രൂപ രാജ്യത്തെ കർഷകർക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം ഇതിനകം ഏഴുകോടി കർഷകർക്ക് ആനുകൂല്യം ലഭ്യമാക്കിയെന്ന് മന്ത്രിസഭ യോഗത്തിനു ശേഷം മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചു.
നവംബർ 30നകം ആധാറുമായി പദ്ധതിയെ ബന്ധിപ്പിക്കാത്ത കർഷകർക്ക് ആനുകൂല്യത്തിന് അർഹത ഉണ്ടാവില്ല. അതേസമയം, പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി, ദേശീയ ആരോഗ്യ മിഷൻ എന്നീ കേന്ദ്രപദ്ധതികളിൽ ഇനിയും ചേരാത്ത പശ്ചിമബംഗാൾ, ഡൽഹി സർക്കാറുകളെ മന്ത്രി വിമർശിച്ചു. രണ്ടു പദ്ധതിയിലും ഇനി ചേരാൻ ബാക്കിയുള്ളത് ഈ രണ്ടു സംസ്ഥാനങ്ങൾ മാത്രമാണ്. സംസ്ഥാനത്തെ ജനങ്ങൾക്ക് കേന്ദ്ര ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
