നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരുടെ ‘ലോങ് മാർച്ച്’
text_fieldsമുംബൈ: നാസിക്-ആഗ്ര ഹൈവേയിൽ തളർന്നിരിക്കുകയാണ് 65കാരനായ ശങ്കർ വഗീരി. പകൽ തെരുവിലൂടെ നടക്കുകയായിരുന്നു. ഇനി 15 മിനിറ്റ് വിശ്രമം, റോഡരികിൽ. ചൊവ്വാഴ്ചയാണ് നടത്തം തുടങ്ങിയത്; നാസിക്കിൽനിന്ന് മുംബൈക്ക്. 180 കിലോമീറ്ററുണ്ട്. ദിവസം 30 കിലോമീറ്റർ നടക്കും. വഗീരി ഒറ്റക്കല്ല, ഒപ്പം 25,000ഒാളം കർഷകരുണ്ട്. അഖിലേന്ത്യ കിസാൻസഭയുടെ മഹാരാഷ്ട്ര നിയമസഭ ഉപരോധത്തിന് മുംബൈയിലേക്ക് പോകുകയാണവർ.
നലോഗാവോൺ ഗ്രാമത്തിലെ കോലി മഹാദേവ് എന്ന ആദിവാസി വിഭാഗക്കാരനാണ് വഗീരി. തലമുറകളായി നെൽകർഷകരാണെങ്കിലും സ്വന്തമായി ഭൂമിയില്ല. ഒരു ഏക്കറിൽ നെല്ല് വിളയിക്കാൻ 12,000 രൂപ ചെലവാകും. ഇപ്പോൾ കിലോക്ക് പത്തുരൂപയാണ് വിപണിവില, ക്വിൻറലിന് 1000 രൂപയും. വിളവ് നന്നായാൽ ഏക്കറിൽനിന്ന് 15 ക്വിൻറൽ നെല്ല് കിട്ടും. ഇൗ തുക കൊണ്ട് എങ്ങനെയാണ് ജീവിക്കുകയെന്ന് വഗീരി ചോദിക്കുന്നു.
മാർച്ചിനെത്തിയ സഞ്ജയ് ബൊറാസ്തെ എന്ന കർഷകെൻറ കടം എട്ടുലക്ഷം രൂപയാണ്. കടം എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ സന്തോഷം തോന്നി, എന്നാൽ, ഒന്നരലക്ഷം വരെയുള്ള കടമാണ് എഴുതിത്തള്ളിയത്. 48കാരനായ സഞ്ജയ് ബൊറാസ് രണ്ടര ഏക്കറിൽ പച്ചക്കറി കൃഷിയാണ് െചയ്യുന്നത്. കിലോക്ക് രണ്ടുരൂപക്കാണ് മത്തങ്ങ വിൽക്കുന്നത്. ഇപ്പോൾ അതും കിട്ടുന്നില്ല.
60കാരിയായ രുക്മാഭായ് കർഷകത്തൊഴിലാളിയാണ്. ദിവസം 200 രൂപയാണ് കൂലി. ഒരാഴ്ച മൂന്നുദിവസമാണ് പണിയുണ്ടാകുക. 600 രൂപ വേണ്ടെന്നുെവച്ചാണ് അവർ ആറുദിവസത്തെ മാർച്ചിനെത്തിയത്. ഗ്രാമങ്ങളിൽനിന്ന് അരിയും ഗോതമ്പും പച്ചക്കറിയുമെല്ലാം സഹിതമാണ് കർഷകർ എത്തിയിരിക്കുന്നത്. രാത്രി റോഡരികിൽ പാചകവും പാട്ടും നൃത്തവും. മറാത്ത്വാഡ, റായ്ഗഢ്, വിദർഭ തുടങ്ങിയ മേഖലകളിൽ നിന്നെല്ലാം റാലിയിലേക്ക് കർഷകർ ഒഴുകുകയാണ്, സ്ത്രീകളും കുട്ടികളുമായി.
കർഷകർക്കൊപ്പം വനാവകാശനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആദിവാസികളും സമരത്തിലുണ്ട്. വനനിയമം 2005ൽ നിലവിൽവെന്നങ്കിലും ഭൂമിയിൽ അവകാശം ലഭിച്ചിട്ടില്ലെന്നാണ് ആദിവാസികളുടെ പരാതി. തലമുറകളായി കൃഷി ചെയ്ത് പോന്ന ഭൂമി വനംവകുപ്പ് പിടിച്ചെടുത്തിരിക്കുകയാണ്. ഇത് തിരിച്ചുനല്കണം. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരായാണ് ഇവർ അന്തിമസമരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
