Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
camera_alt

Representative Image

Homechevron_rightNewschevron_rightIndiachevron_rightഇന്ന്​ കിസാൻ...

ഇന്ന്​ കിസാൻ മഹാപഞ്ചായത്ത്​; പേമാരിയും പ്രതിസന്ധികളും അവഗണിച്ച്​ കർഷകർ യു.പിയിൽ

text_fields
bookmark_border

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിലേക്ക്​ പേമാരിയെയും പ്രതിസന്ധികളെയും അവഗണിച്ച്​ കർഷക പ്രവാഹം. ഞായറാഴ്ച നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പ​ങ്കെടുക്കാനാണ്​ ആയിരക്കണക്കിന്​ കർഷകർ യു.പിയിലെത്തിയത്​.

കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക്​ ശക്തിപകരാൻ 'ഉത്തർപ്രദേശ്​-ഉത്തരാഖണ്ഡ്​ മിഷൻ' ആരംഭിക്കാനാണ്​ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. കിസാൻ മോർച്ചയുടെ ഭാരത്​ ബന്ദുമായി ​ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങളും മഹാപഞ്ചായത്തിലുണ്ടാകും.

15 സംസ്​ഥാനങ്ങളിൽനിന്നുള്ള കർഷകരാണ്​ മഹാപഞ്ചായത്തിൽ പ​ങ്കെടുക്കാൻ മുസഫർ നഗറിലെ ഗവൺമെന്‍റ്​ ഇന്‍റർ കോളജ്​ ഗ്രൗണ്ടിലെത്തുന്നത്​. കർഷകരുടെയും കർഷക തൊഴിലാളികളുടെയും കർഷകപ്രസ്​ഥാനങ്ങളെ പിന്തുണക്കുന്നവരുടെയും ശക്തി യോഗി-മോദി സർക്കാറുകൾ ഞായറാഴ്ച മനസിലാക്കുമെന്ന്​ എസ്​.കെ.എം പറഞ്ഞു.


'കർഷക പ്രക്ഷോഭത്തി​ന്​ ജാതി -മത-വർഗ - സംസ്​ഥാന വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്ന്​ കിസാൻ മഹാപഞ്ചായത്തിലൂടെ മനസിലാക്കും' -എസ്​.കെ.എം അറിയിച്ചു.

കർഷകർക്ക്​ സൗജന്യഭക്ഷണമൊരുക്കാൻ കർഷക ഗ്രാമങ്ങളിൽ അഞ്ഞൂറോളം കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്​. ഭക്ഷണവിതരണത്തിന്​ നൂറോളം ട്രാക്​ടറുകളിലായി സഞ്ചരിക്കുന്ന സംവിധാനം ഒരുക്കുകയും 100 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യും. മഹാപഞ്ചായത്തിൽ പ​ങ്കെടുക്കാനെത്തുന്ന കർഷകർക്ക്​ ആവശ്യമായ സേവനം നൽകാൻ യുവാക്കളോട്​ എസ്​.കെ.എം അഭ്യർഥിച്ചു. പ്രദേശത്ത്​ കനത്ത സുരക്ഷ സംവിധാനങ്ങൾ മുസഫർനഗർ പൊലീസ്​ ഒരുക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങ​ൾക്കെതിരെ തുടരുന്ന കർഷക പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ കിസാൻ മഹാപഞ്ചായത്ത്​. പ്രമുഖ കർഷകനേതാക്കൾ ആയിരക്കണക്കിന്​ കർഷകരെ അഭിസംബോധന ചെയ്​ത്​ സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuzaffarnagarKisan Mahapanchayat
News Summary - Kisan mahapanchayat Today Thousands of farmers at Muzaffarnagar
Next Story