Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കോൺഗ്രസിന് കൂടുതൽ എം.പിമാരെ വേണോ? രാഹുൽ ഈ ഏഴ് കാര്യങ്ങൾ ചെയ്താൽ മതി’; പരിഹാസവുമായി കിരൺ റിജിജു

text_fields
bookmark_border
‘കോൺഗ്രസിന് കൂടുതൽ എം.പിമാരെ വേണോ? രാഹുൽ ഈ ഏഴ് കാര്യങ്ങൾ ചെയ്താൽ മതി’; പരിഹാസവുമായി കിരൺ റിജിജു
cancel

ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസിന്റെ അംഗബലം വർധിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഏഴ് നിർദേശങ്ങളുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരസ്യസംവാദത്തിന് രാഹുൽ നിരന്തരം വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് അദ്ദേഹത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ബുധനാഴ്ച സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്താൻ രാഹുൽ സ്വീകരിക്കേണ്ട നടപടികളെന്ന് അവകാശപ്പെട്ട് റിജിജു ഏഴ് കാര്യങ്ങൾ മുന്നോട്ടുവെച്ചത്.

രാഹുൽ ഗാന്ധി ഇന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നും ഇടയ്ക്കിടെയുള്ള രഹസ്യ വിദേശ വിനോദയാത്രകൾ ഒഴിവാക്കണമെന്നുമാണ് ആദ്യ നിർദേശം. മുതിർന്ന നേതാക്കളെ ബഹുമാനിക്കുകയും അവരുടെ അനുഭവസമ്പത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും വേണം. ഇന്ത്യ വിരുദ്ധരെന്ന് താൻ വിശേഷിപ്പിക്കുന്നവരുമായുള്ള കൂടിക്കാഴ്ചകൾ അവസാനിപ്പിക്കണമെന്നും അവരുടെ അജൻഡകൾ പ്രചരിപ്പിക്കരുതെന്നും റിജിജു ആവശ്യപ്പെട്ടു.

ബി.ജെ.പി, ആർ.എസ്.എസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടുള്ള കടുത്ത വിദ്വേഷം ഉപേക്ഷിക്കണമെന്നായിരുന്നു മറ്റൊരു നിർദേശം. ബി.ജെ.പിയെ ശത്രുവായി കാണാതെ രാഷ്ട്രീയ എതിരാളിയായി മാത്രം പരിഗണിക്കാൻ രാഹുൽ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ഗൗരവത്തോടെ സമീപിക്കണമെന്നും കോൺഗ്രസ് എം.പിമാർക്ക് സഭയിലെ ചർച്ചകളിലും സംവാദങ്ങളിലും സജീവമായി പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും റിജിജു ആവശ്യപ്പെട്ടു. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ബഹുമാനിക്കുക, കോൺഗ്രസിൽ ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കി കുടുംബാധിപത്യ രാഷ്ട്രീയം അവസാനിപ്പിക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

ഈ ഏഴ് കാര്യങ്ങളും രാഹുൽ നടപ്പാക്കിയാൽ ലോക്സഭയിലേക്ക് കൂടുതൽ അംഗങ്ങളെ വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിയുമെന്നാണ് റിജിജുവിന്റെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ റിജിജു നേരത്തെയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽനിന്ന് ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയാണ് പാർലമെന്റെന്നും എന്നാൽ ജനാധിപത്യത്തിലും സംവാദങ്ങളിലും വിശ്വാസമില്ലാത്തവരാണ് ഇപ്പോൾ സംവാദം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷം രാജ്യവിരുദ്ധമാണെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിൽ തുറന്ന സംവാദത്തിന് തയാറാണെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മാനനഷ്ടക്കേസ് നൽകാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി-കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിലുള്ള വാക്പോര് ശക്തമായിരിക്കെയാണ് റിജിജുവിന്റെ പുതിയ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kiren Rijiju Mocks Rahul Gandhi With Seven Suggestions for Congress
Next Story