ബംഗളൂരു: ബയോകോൺ എക്സിക്യൂട്ടിവ് ചെയർ പേഴ്സൺ കിരൺ മജൂംദാർ ഷാക്ക് കോവിഡ് ബാധ. താനും കോവിഡ് എണ്ണത്തിലേക്ക് ചേർന്നതായും നേർത്ത രോഗലക്ഷണങ്ങളുള്ളതായും കിരൺ മജൂംദാർ ട്വിറ്ററിലൂടെ അറിയിച്ചു. ബംഗളൂരുവിലെ വസതിയിൽ വിശ്രമത്തിലാണിവർ.
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോടെക്നോളജി കമ്പനിയാണ് ബയോകോൺ.കോവിഡ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിേലക്ക് മാറുന്ന ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികളെ ചികിത്സിക്കുന്നതിനുള്ള ഇറ്റോളിസുമാബ് ഇഞ്ചക്ഷൻ ഇനത്യയിൽ മാർക്കറ്റ് ചെയ്യുന്നതിന് ബയോകോൺ ജൂലൈയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലിെൻറ അനുമതി നേടിയിരുന്നു.
ബംഗളൂരുവിൽ മാത്രം ഇതുവരെ 91,000 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.