Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിരൺ ബേദിയെ ഹിറ്റ്ലറോട്​ ഉപമിച്ച് പോസ്റ്റർ; പിന്നിൽ കോൺഗ്രസെന്ന്

text_fields
bookmark_border
കിരൺ ബേദിയെ ഹിറ്റ്ലറോട്​ ഉപമിച്ച് പോസ്റ്റർ; പിന്നിൽ കോൺഗ്രസെന്ന്
cancel

പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദിയെ അഡോൾഫ് ഹിറ്റ്ലറുമായി ഉപമിച്ച് പോസ്റ്റർ. കോൺഗ്രസാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് കിരൺ ബേദി തന്നെ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ ട്വീറ്റ് ചെയ്താണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ആരോപിച്ച് ബേദി രംഗത്തെത്തിയത്. 

സ​ർ​ക്കാ​റി​നോ​ട്​ ആ​ലോ​ചി​ക്കാ​തെ ബി.​ജെ.​പി നേ​താ​ക്ക​ളാ​യ മൂ​ന്നു അം​ഗ​ങ്ങ​ളെ​ക്കൂ​ടി നി​യ​മ​സ​ഭ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ബേ​ദി​യു​ടെ ന​ട​പ​ടി​യി​ക്കെതിരെ​ പ്രതിഷേധം ശക്തമായിരുന്നു. ന്യൂനപക്ഷ സമുദായത്തിനുവേണ്ടി നീക്കിവച്ചിരുന്ന എം.എൽ.എ പദവിയിലേക്ക് കേന്ദ്രത്തിന്‍റെ നിർദേശപ്രകാരം ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള ബി.ജെ.പി നേതാക്കളെ നാമനിർദേശം ചെയ്തതിനെതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനെ തുടർന്ന് ജൂലൈ എട്ടിന് കോൺഗ്രസ്, ഡി.എം.കെ, ഇടതു പാർട്ടികൾ തുടങ്ങിയവ സംസ്ഥാനത്തു ബന്ദ് നടത്തിയിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kiran Bedi Tweets Poster That Shows Her as Hitler
Next Story