Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിസരം...

പരിസരം ശുചിയാക്കാത്തവർക്ക്​ റേഷനില്ലെന്ന്​ പുതുച്ചേരി ഗവർണർ; പ്രതിഷേധത്തെ തുടർന്ന്​ പിൻവലിച്ചു

text_fields
bookmark_border
പരിസരം ശുചിയാക്കാത്തവർക്ക്​ റേഷനില്ലെന്ന്​ പുതുച്ചേരി ഗവർണർ; പ്രതിഷേധത്തെ തുടർന്ന്​ പിൻവലിച്ചു
cancel

ന്യൂഡൽഹി: ശുചിത്വ ഗ്രാമമാണെന്ന സർട്ടിഫിക്കറ്റില്ലാത്തവർക്ക്​ റേഷൻ ലഭിക്കില്ലെന്ന ഉത്തരവ്​ പുതുച്ചേരി ലഫ്​റ്റനൻറ്​ ഗവർണർ പിൻവലിച്ചു. ശുചിത്വ ഗ്രാമമാണെന്നും തുറസായ സ്​ഥലത്ത്​ മലമൂത്ര വിസർജനം നടക്കുന്നില്ലെന്നുമുള്ള സർട്ടിഫിക്കറ്റ്​ കൊണ്ടു വരുന്നവർക്ക്​ മാത്രമേ അടുത്ത മാസം മുതൽ സൗജന്യ റേഷൻ ലഭിക്കൂവെന്നായിരുന്നു ലഫ്​റ്റനൻറ്​ ഗവർണർ കിരൺ ബേദിയുടെ ഉത്തരവ്​. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെയും നാട്ടുകാരുടെയും ശക്​തമായ എതിർപ്പ്​ മൂലം ഉത്തരവ്​ പിൻവലിക്കുകയായിരുന്നു. ഏകാധിപതിയു​െട ഉത്തരവാണി​െതന്ന്​ കോൺഗ്രസ്​ ആരോപിച്ചു. 

ഗ്രാമങ്ങളിലെ രാഷ്​​്ട്രീയനേതാക്കൾ സർക്കാറിൽ നിന്ന്​ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുന്നതിനായി ബഹളം കൂട്ടാറുണ്ടെങ്കിലും സ്വച്ഛ്​ ഭാരത്​ പദ്ധതിക്ക്​ കീഴിലുള്ള ശുചീകരണ പ്രക്രിയക്ക്​ അതേ ഉത്​സാഹം കാണിക്കാറില്ലെന്ന്​ കിരൺ ബേദി പറഞ്ഞു. 

ആശുപത്രികളിലേക്ക്​ യന്ത്രങ്ങൾ, സൗജന്യ അരി, വാർധക്യ കാല പെൻഷൻ, വിധവാ പെൻഷൻ എന്നിവ വേണം. എല്ലാവർക്കും എല്ലാം ആവശ്യമുണ്ട്​. എന്നാൽ ആർക്കും സ്വന്തം ഗ്രാമം ശുചിയായി സൂക്ഷിക്കാൻ പറ്റില്ല. അതാണ്​ ഇവി​െട നടക്കുന്നതെന്നും ബേദി പറഞ്ഞു. 

ഇതൊക്കെ വേണമെങ്കിൽ ഗ്രാമം ശുചിയാക്കണം. ഒരു മാസ​െത്ത സമയം അതിനായി അദനുവദിക്കുന്നുവെന്നുമായിരുന്നു ബേദിയു​െട ഉത്തരവ്​. മെയ്​ 31 ന്​ മുമ്പ്​ ഗ്രാമങ്ങളെ ശുചിയാക്കിയ ശേഷം മാത്രം അരിയും മറ്റു സൗകര്യങ്ങളും അനുവദിച്ചാൽ മതിയെന്ന്​ കാട്ടി സിവിൽ സപ്ലൈസ്​ കമ്മീഷണർക്ക്​ നോട്ടീസ്​ നൽകാൻ മുഖ്യമന്ത്രിക്ക്​ കത്തും​ നൽകി.  എന്നാൽ മുഖ്യമന്ത്രി വി. നാരായണ സ്വാമിയിൽ നിന്നുൾപ്പെടെ ശക്​തമായ പ്രതിഷേധത്തിന്​ ഇൗ നടപടി ഇടവെച്ചു. 

മോദിയാണോ കിരൺ ബേദിയോട്​ ഇങ്ങനെ ഉത്തരവിടാൻ പറഞ്ഞതെന്ന്​ കോൺഗ്രസ്​ ചോദിച്ചു. സാധാരണക്കാർ പട്ടിണി​െകാണ്ട്​ മരിച്ചാലും അരി​െകാടുക്കില്ലെന്നത്​ എവിടു​െത്ത ന്യായമാണെന്നും കോൺ​ഗ്രസ്​ ചോദിച്ചു. 

പ്രതിഷേധം ശക്തമായതോടെ ഉത്തരവ്​ കിരൺ ബേദി പിൻവലിക്കുകയായിരുന്നു. ഉത്തരവ്​ തെറ്റിദ്ധരിക്കപ്പെടുകയാണ്​. പുതുച്ചേരിയിലെ ഗ്രാമങ്ങൾ ശുചിയായി സൂക്ഷിക്കാൻ ജൂൺ 31 വരെ കൂടുതൽ സമയം ജനങ്ങൾക്ക്​ നൽകുകയാണെന്നും മുൻ ഉത്തരവ്​ പിൻവലിക്കുകയാണെന്നും ​േബദി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiran bedipuducherrymalayalam newsNo Toilet-No rise
News Summary - Kiran Bedi Suspends Puducherry "No Toilets, No Rice" Order -India News
Next Story