Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകിങ്​ഫിഷർ എയർലെൻസിന്​...

കിങ്​ഫിഷർ എയർലെൻസിന്​ വായ്​പ​: അന്വേഷണം ധനമന്ത്രാലയത്തിലേക്ക്​ 

text_fields
bookmark_border
കിങ്​ഫിഷർ എയർലെൻസിന്​ വായ്​പ​: അന്വേഷണം ധനമന്ത്രാലയത്തിലേക്ക്​ 
cancel

ന്യൂഡൽഹി: മദ്യ വ്യവസായി വിജയ്​ മല്യയുടെ കിങ്​ഫിഷർ എയർലെൻസി​ന്​ അനധികൃതമായി വായ്​പ അനുവദിച്ച സംഭവത്തിൽ സി.ബി.​െഎ അന്വേഷണം കേന്ദ്ര ധനമന്ത്രാലയത്തിലേക്ക്​ വ്യാപിപ്പിക്കുന്നു. ഇത്​ സംബന്ധിച്ച രേഖകൾ ധനമന്ത്രാലയത്തോട്​ സി.ബി.​െഎ ആവശ്യപ്പെട്ടുവെന്നാണ്​ പുറത്ത്​ വരുന്ന റിപ്പോർട്ടുകൾ.

വിജയ്​ മല്യക്ക്​ അനധികൃതമായി വായ്​പ അനുവദിക്കുന്നതിന്​ ധനമന്ത്രാലയത്തിലെ ചില വ്യക്​തികളും ഇടപ്പെട്ടിട്ടുണ്ടെന്നാണ്​ സി.ബി.​െഎയുടെ കണ്ടെത്തിൽ. ഇൗ കേസുമായി ബന്ധപ്പെട്ട്​ ​െഎ.ഡി.ബി.​െഎ ബാങ്കി​​െൻറ ഉദ്യോഗസ്ഥരെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ അന്വേഷണ എജൻസിയുടെ പുതിയ നീക്കം.

യു.പി.എ സർക്കാറി​​െൻറ ഭരണകാലത്ത്​ വിജയ്​ മല്യക്ക്​ വായ്​പകൾ അനുവദിക്കുന്നതിനായി അനധികൃതമായി  ഇടപ്പെട്ടു എന്ന്​ നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.  വിജയ്​ മല്യക്കായി യു.പി.എ സർക്കാർ ഇടപ്പെട്ടതി​​​െൻറ തെളിവുകൾ ഉണ്ടെന്ന്​ പല ബി.ജെ.പി നേതാക്കളും ആരോപിക്കുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kingfisher airlinesVijay Mallya's
News Summary - Kingfisher probe extends to finance ministry officials
Next Story