Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗം ചെയ്യപ്പെട്ട...

ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ 90,000 രൂപക്ക്​ ബന്ധു വിറ്റു

text_fields
bookmark_border
ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ 90,000 രൂപക്ക്​ ബന്ധു വിറ്റു
cancel

നാ​ഗ്പൂർ: ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ 90,000 രൂപക്ക്​ ബന്ധു വിറ്റു. ബലാത്സംഗത്തിനിരയായി പ്രസവിച്ച 16കാരിയുടെ രണ്ട്​ മാസം പ്രായമായ പെൺകുഞ്ഞിനെയാണ് ബന്ധു 90,000 രൂപക്ക്​ വിറ്റത്. കുഞ്ഞിനെ ദത്തുനൽകാനെന്ന വ്യാജേന ബന്ധുക്കൾ നിർബന്ധിച്ച് സമ്മതം നേടിയ ശേഷം വിൽക്കുകയായിരുന്നു.

വനിത-ശിശുക്ഷേമ വകുപ്പിന്‍റെ പരാതിയുടെ അടിസ്​ഥാനത്തിൽ​ കോട്​വാലി പൊലീസ്​ കേസെടുത്തു. ബന്ധു തന്‍റെ കുഞ്ഞിനെ 90,000 രൂപക്ക്​ വിറ്റതായി പീഡനത്തിനിരയായ പെൺകുട്ടി മൊഴി നൽകി. ചെവ്വാഴ്ചയാണ് കുഞ്ഞിനെ വിറ്റത്. ശ്രമകരമായ ഇടപെടലുകൾക്ക് ശേഷമാണ് പൊലീസ് കുഞ്ഞിനെ വീണ്ടെടുത്തത്.

അറസ്റ്റിലായവര്‍ 28 കുഞ്ഞിനെ വാങ്ങിയ സ്​ത്രീക്ക്​ ബന്ധു 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്​. കേസിന്​ അനധികൃത ദത്തെടുക്കൽ മാഫിയ, മനുഷ്യക്കടത്ത്​ സംഘം എന്നിവയുമായി ബന്ധമുണ്ടോയെന്ന്​ പൊലീസ്​ അന്വേഷിച്ച്​ വരികയാണ്​.

അമ്മയെയും കുഞ്ഞിനെയും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റാൻ വനിതാ-ശിശുക്ഷേമ വകുപ്പ് പൊലീസിനോട്​ ആവശ്യപ്പെട്ടു. അനധികൃതമായ സംവിധാനത്തിലൂടെ ദത്തെടുക്കാനുള്ള പണ കൈമാറ്റം കുറ്റകരമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ മനുഷ്യക്കടത്തിന്‍റെ ഗണത്തിലാണ്​ ഇത്​ പെടുത്തുകയെന്നും ജില്ല ചൈൽഡ്​ പ്രൊട്ടക്ഷൻ ഓഫിസർ മുഷ്​താഖ്​ പത്താൻ പറഞ്ഞു.

മേയിലാണ്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്നറിഞ്ഞത്​. അയൽവാസിയായ 16കാരനെതിരെ കോട്​വാലി പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്റ്റർ ചെയ്​തു. ആൺകുട്ടി ജയിലിലാണ്. ജൂലൈ അവസാനമാണ്​ പെൺകുഞ്ഞിന്​ ജന്മം നൽകിയത്​. പിതാവ്​ മരിക്കുകയും മാതാവ്​ ഉപേക്ഷിക്കുകയും ചെയ്​തതോടെ ബന്ധുക്ക​ൾക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ബന്ധുവിന്‍റെ നിർബന്ധപ്രകാരമാണ് കുട്ടിയെ ദത്തുനൽകാൻ പെൺകുട്ടി സമ്മതിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape survivor
News Summary - Kin sells rape survivor daughter for 90,000 rupees
Next Story