Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘കോവിഡ്​ രോഗിയെന്ന്​...

‘കോവിഡ്​ രോഗിയെന്ന്​ ആക്രോശിച്ച്​ ബസ്​ ജീവനക്കാർ അവളെ റോഡിലേക്ക്​ തള്ളിയിട്ടു’

text_fields
bookmark_border
‘കോവിഡ്​ രോഗിയെന്ന്​ ആക്രോശിച്ച്​ ബസ്​ ജീവനക്കാർ അവളെ റോഡിലേക്ക്​ തള്ളിയിട്ടു’
cancel

ലക്​നോ: ഉത്തർ പ്രദേശിൽ ഓടുന്ന ബസിനുള്ളിൽ ശാരീരികാസ്വാസ്​ഥ്യമുണ്ടായ പെൺകുട്ടിയെ ബസിൽനിന്ന്​ തള്ളിയിട്ടുകൊന്നെന്ന പരാതിയുമായി ബന്ധുക്കൾ. സഹയാത്രക്കാർ പരിഭ്രാന്തരായതിനെ തുടർന്ന്​ ബസ്​ ജീവനക്കാർ പെൺകുട്ടിയെ ബസിൽനിന്ന്​ പുറത്തേക്ക്​ തള്ളിയിടുകയായിരുന്നുവെന്ന്​ കുട്ടിയുടെ മാതാവും സഹോദരനും അടക്കമുള്ളവർ ആ​േരാപിക്കുന്നതായി ‘ദ ക്വിൻറ്’ റിപ്പോർട്ട്​ ചെയ്​തു. പെൺകുട്ടിയുടെ തലക്കേറ്റ ഗുരുതര പരിക്ക്​ പോസ്​റ്റ്​മോർട്ടത്തിൽ പരാമർശിച്ചിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടുന്ന ബന്ധുക്കൾ, കേസെടുക്കാൻ പൊലീസ്​ താൽപര്യം കാണിച്ചില്ലെന്ന​ും കുറ്റപ്പെടുത്തുന്നു.

ജൂൺ 15ന്​ നോയിഡയിൽനിന്ന്​ ഷികോഹബാദിലേക്ക്​ യു.പി റോഡ്​വെയ്​സ്​ ബസിൽ മാതാവിനൊപ്പം സഞ്ചരിക്കുകയായിരുന്നു 19കാരിയായ അൻഷിക യാദവ്​. യാത്രക്കിടെ അൻഷികക്ക്​ പെ​ട്ടെന്ന്​ ശാരീരികാസ്വാസ്​ഥ്യമുണ്ടായി. കോവിഡ്​ 19 കാരണമാണ്​ അസ്വാസ്​ഥ്യമെന്ന്​ സംശയിച്ച്​ സഹയാത്രക്കാർ പരിഭാന്ത്രരായി. ഇതോടെ, കണ്ടക്​ടറും ഡ്രൈവറും ചേർന്ന്​ പെൺകുട്ടിയെ ബസിൽനിന്ന്​ പുറത്തേക്ക്​ തള്ളിയിട്ടു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ അൻഷിക യമുന എക്​സ്​പ്രസ്​വേയുടെ ഓരത്ത്​ മരണത്തിന്​ കീഴടങ്ങിയെന്ന്​ മാതാവ്​ സർവേഷ്​ യാദവ്​ പറഞ്ഞു. 

‘അവർക്ക്​ ഒരുവിധ അസുഖങ്ങളുമില്ലായിരുന്നു. കനത്ത ചൂടായിരുന്നു ആ ദിവസം. ബസിൽ കയറിയ ശേഷം തലകറക്കം അനുഭവപ്പെട്ട അവൾ പിന്നീട്​ അവശയാകുകയായിരുന്നു. തുടർന്ന്​ മഥുര ബസ്​ സ്​റ്റേഷൻ എത്തുന്നതിന്​ മുമ്പായി കോവിഡ്​ രോഗിയെന്ന്​ ആക്രോശിച്ച്​ ഡ്രൈവറും കണ്ടക്​ടറും ചേർന്ന്​ വലിച്ചിഴച്ച്​ റോഡിലേക്ക്​ തള്ളി. ദാഹിച്ചിട്ട്​ അൽപം വെള്ളം ചോദിച്ചിട്ട്​ അതുപോലും നൽകിയി​െല്ലന്നും സർവേഷ്​ യാദവ്​ പറഞ്ഞു. 

അൻഷികയുടെ മൃതദേഹവുമായി സഹോദരൻ
 

അൻഷികയുടെ മരണത്തിൽ ​അന്വേഷണം വേണമെന്നാവശ്യപ്പെട്ട്​ പരാതി നൽകാൻ മൻത്​ പൊലീസ്​ സ്​റ്റേഷനിലെത്തിയ തന്നോട്​ സ്​റ്റേഷൻ ഓഫിസർ ഇറങ്ങിപ്പോകാൻ പറഞ്ഞതായി സഹോദരൻ ശിവ്​ കുമാർ യാദവ്​ പറഞ്ഞു. ‘പോസ്​റ്റ്​ മോർട്ടം റിപ്പോർട്ടിൽ ഹൃദയ സ്​തംഭനം കാരണമാ​ണ്​ അൻഷികയുടെ മരണമെന്നാണ്​ സൂചിപ്പിച്ചിട്ടുള്ളത്​. എന്നാൽ, അവളുടെ തലക്ക്​ പിറകിലേറ്റ ഗുരുതരമായ പരിക്കിനെ കുറിച്ച്​ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. പൊലീസിൽ പരാതി നൽകാൻ ആദ്യം ചെന്നപ്പോൾ സാധാരണ മരണം മാത്രമാണിതെന്നും അതിന്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാനാവി​െല്ലന്നുമായിരുന്നു മറുപടി. അവർ ഞങ്ങൾ പറയുന്നതൊന്നും ശ്രദ്ധിച്ചില്ല. പോസ്​റ്റ്​ മോർട്ടം നടത്തിയ അവർ കോവിഡ്​ ടെസ്​റ്റ്​ നടത്താതിരുന്നത്​ എന്തുകൊണ്ട്​?’ -ശിവ്​ കുമാർ ചോദിക്കുന്നു. പിന്നീട്​ തങ്ങൾ ഡൽഹിയിലെത്തി മാധ്യമങ്ങളെ കണ്ട്​ ഇക്കാര്യങ്ങൾ അറിയിച്ചതോടെയാണ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാൻ ​െപാലീസ്​ തയാറായതെന്നും ബന്ധുക്കൾ പറഞ്ഞു. 

ബസിൽ അവശയായ അൻഷിക കോവിഡ്​ ബാധയാണെന്ന്​ സംശയിച്ച്​ പുറത്തേക്ക്​ തള്ളിയിടുന്നതിന്​ പകരം ആംബുലൻസ്​ വിളിച്ച്​ അവളെ ആശുപത്രിയിലാക്കാനാണ്​ ബസ്​ ജീവനക്കാർ താൽപര്യമെടുക്കേണ്ടിയിരുന്നതെന്ന്​ മറ്റൊരു സഹോദരൻ വിപിൻ യാദവ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsUP policecovid 19
News Summary - Kin Allege UP Girl Died After Being Thrown Off Bus Over COVID Fear -India News
Next Story