ചെന്നൈ: സ്മാർട്ട്ഫോൺ വാങ്ങിയാൽ കിലോ ഉള്ളി സൗജന്യം. തഞ്ചാവൂരിലെ എസ്.ടി.ആർ മൊബൈൽസാണ് ശാഖകളിലും സർവിസ് കേന്ദ്രങ്ങളിലും ഒാഫർ പ്രഖ്യാപിച്ചത്. കടകൾക്ക് മുന്നിൽ ബോർഡുകളും സ്ഥാപിച്ചു.
തമിഴ്നാട്ടിൽ സവാളക്ക് 140ഉം ചെറിയ ഉള്ളിക്ക് 160ഉം രൂപയാണ് മൊത്ത വില.
ചെന്നൈയിൽ ശനിയാഴ്ച ചെറിയ ഉള്ളിയുടെ ചില്ലറ വിൽപന വില 200 കടന്നു. മിക്കയിടങ്ങളിലും 220 രൂപയാണ് ഇൗടാക്കിയത്. 45 ദിവസത്തിനകം വില കുറയുമെന്നും ഇറക്കുമതിയിലൂടെ കുറഞ്ഞ വിലക്ക് ഉള്ളി നൽകാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്നും തമിഴ്നാട് ഭക്ഷ്യമന്ത്രി ആർ. കാമരാജ് അറിയിച്ചു.