അടി വാങ്ങി വരണ്ട, അടിച്ച് കൊല്ലണം; വിദ്യാർഥികളോട് പുർവാഞ്ചൽ വി.സി
text_fieldsവരാണസി: വിദ്യാർഥികളെ കൊലപാതകത്തിന് പ്രേരിപ്പിക്കും വിധമുള്ള വീർ ബഹദുർ സിങ് പുർവാഞ്ചൽ സർവകലാശാല ൈവസ് ച ാൻസലർ രാജാറാമിെൻറ പ്രസംഗം വിവാദമാവുന്നു. വഴിയിൽ നിന്ന് അടി വാങ്ങി കരഞ്ഞുകൊണ്ട് തെൻറ അടുത്തേക്ക് വര േണ്ടതില്ലെന്നും അടിച്ച വ്യക്തിയെ തിരിച്ചടിക്കുകയും കഴിയുമെങ്കിൽ കൊല്ലുകയുമാണ് വേണ്ടതെന്നുമുള്ള രാജാ റാ ം യാദവിെൻറ പ്രസംഗത്തിലെ പരാമർശമാണ് വിവാദമായിരിക്കുന്നത്.
കോളജിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളുടെ സദസ്സിെന അഭിസംബോധന ചെയ്ത് സംസാരിക്കെവയാണ് വി.സി വിവാദ പരാമർശം നടത്തിയത്. എതിരാളി കൊല്ലപ്പെട്ടാൽ തെൻറ അടുത്തേക്കു വന്നാൽ മതിയെന്നും ബാക്കി കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നും പറഞ്ഞ അദ്ദേഹം വിദ്യാർഥികൾക്ക് ധൈര്യം നൽകുകയും ചെയ്തു.
‘‘ജീവിതത്തിലെ ഉറച്ച തീരുമാനങ്ങളെ പൂർത്തീകരിക്കുന്നവരാണ് പുർവാഞ്ചൽ സർവകലാശാലയിലെ വിദ്യാർഥികൾ. നിങ്ങൾ ആരെങ്കിലുമായി സംഘർഷത്തിലേർെപ്പടേണ്ടി വന്നാൽ, നിങ്ങൾ പുർവാഞ്ചൽ സർവകലാശാലയിലെ വിദ്യാർഥിയാെണങ്കിൽ അടി കൊണ്ട് കരഞ്ഞ് എൻറടുത്ത് വരരുത്. ആ വ്യക്തിയെ തിരിച്ചടിക്കണം. കഴിയുമെങ്കിൽ കൊന്നേക്കണം. ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം.’’ എന്നായിരുന്നു അദ്ദേഹത്തിെൻറ വാക്കുകൾ.
വി.സിയുടെ പ്രസംഗത്തിനെതിരെ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നു. ൈവസ് ചാൻസലറുടേത് സുപ്രധാന പദവിയാണെന്നും അത്തരം പദവിയിലിരുന്ന് ഒരാൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. ഇത്തരം പരാമർശത്തിലൂടെ എന്ത് പാഠമാണ് രാജാറാം വിദ്യാർഥികൾക്ക് നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് ശൈലേന്ദ്ര സിങ് ചോദിച്ചു.
ൈവസ്ചാനസലർ മികച്ച വിദ്യാഭ്യാസം നേടുന്നതിനാണ് വിദ്യാർഥികളെ പ്രേരിപ്പിക്കേണ്ടതെന്നും ഇത് എതിർക്കപ്പെടേണ്ട പരാമർശമാണെന്നും സമാജ്വാദി പാർട്ടി വക്താവ് മനോജ് റായ് ദുപ്ചാണ്ടി പറഞ്ഞു. വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
