Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടി വാങ്ങി​ വരണ്ട,...

അടി വാങ്ങി​ വരണ്ട, അടിച്ച്​ കൊല്ലണം; വിദ്യാർഥികളോട്​​ പുർവാഞ്ചൽ വി.സി

text_fields
bookmark_border
അടി വാങ്ങി​ വരണ്ട, അടിച്ച്​ കൊല്ലണം; വിദ്യാർഥികളോട്​​ പുർവാഞ്ചൽ വി.സി
cancel

വരാണസി: വിദ്യാർഥികളെ കൊലപാതകത്തിന്​ പ്രേരിപ്പിക്കും വിധമുള്ള വീർ ബഹദുർ സിങ്​ പുർവാഞ്ചൽ സർവകലാശാല ​ൈവസ്​ ച ാൻസലർ രാജാറാമി​​​െൻറ പ്രസംഗം വിവാദമാവുന്നു. വഴിയിൽ നിന്ന്​ അടി വാങ്ങി കരഞ്ഞുകൊണ്ട്​ ത​​​െൻറ അടുത്തേക്ക്​ വര േണ്ടതില്ലെന്നും അടിച്ച വ്യക്തിയെ തിരിച്ചടിക്കുകയും കഴിയുമെങ്കിൽ കൊല്ലുകയുമാണ്​ വേണ്ടതെന്നുമുള്ള​ രാജാ റാ ം യാദവി​​​െൻറ പ്രസംഗത്തിലെ പരാമർശമാണ്​ വിവാദമായിരിക്കുന്നത്​.

കോളജിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളുടെ സദസ്സി​െന അഭിസംബോധന ചെയ്​ത്​ സംസാരിക്ക​െവയാണ്​ വി.സി വിവാദ പരാമർശം നടത്തിയത്​. എതിരാളി കൊല്ലപ്പെട്ടാൽ ത​​​െൻറ അടു​ത്തേക്കു വന്നാൽ മതിയെന്നും ബാക്കി കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നും പറഞ്ഞ അദ്ദേഹം വിദ്യാർഥികൾക്ക്​ ധൈര്യം നൽകുകയും ചെയ്​തു.

‘‘ജീവിതത്തിലെ ഉറച്ച തീരുമാനങ്ങളെ പൂർത്തീകരിക്കുന്നവരാണ്​ പുർവാഞ്ചൽ സർവകലാശാലയിലെ വിദ്യാർഥികൾ. നിങ്ങൾ ആരെങ്കിലുമായി സംഘർഷത്തിലേർ​െപ്പടേണ്ടി വന്നാൽ, നിങ്ങൾ പുർവാഞ്ചൽ സർവകലാശാലയിലെ വിദ്യാർഥിയാ​െണങ്കിൽ അടി കൊണ്ട്​ കരഞ്ഞ്​ എൻറടുത്ത്​ വരരുത്​. ആ വ്യക്തിയെ തിരിച്ചടിക്കണം. കഴിയുമെങ്കിൽ കൊന്നേക്കണം.​ ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം.’’ എന്നായിരുന്നു അ​ദ്ദേഹത്തി​​​െൻറ വാക്കുകൾ.

വി.സിയുടെ പ്രസംഗത്തിനെതിരെ വിവിധ ഭാഗങ്ങളിൽനിന്ന്​ വിമർശനമുയർന്നു. ​ൈവസ്​ ചാൻസലറുടേത്​ സുപ്രധാന പദവിയാണെന്നും അത്തരം പദവിയിലിരുന്ന്​ ഒരാൾ ഇത്തരം പ്രസ്​താവനകൾ നടത്തുന്നത്​ ശരിയല്ലെന്നും കോൺഗ്രസ്​ പ്രതികരിച്ചു. ഇത്തരം പരാമർശത്തിലൂടെ എന്ത്​ പാഠമാണ്​ രാജാറാം വിദ്യാർഥികൾക്ക്​ നൽകുന്നതെന്ന്​ കോൺഗ്രസ്​ നേതാവ്​ ശൈലേന്ദ്ര സിങ്​ ചോദിച്ചു. ​

ൈവസ്​ചാനസലർ മികച്ച വിദ്യാഭ്യാസം നേടുന്നതിനാണ്​ വിദ്യാർഥികളെ പ്രേരിപ്പിക്കേണ്ടതെന്നും ഇത്​ എതിർക്കപ്പെടേണ്ട പരാമർശമാണെന്നും സമാജ്​വാദി പാർട്ടി വക്താവ്​ മനോജ്​ റായ്​ ദുപ്​ചാണ്ടി പറഞ്ഞു. വി.സിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
TAGS:Purvanchal vice chancellor Purvanchal university rajaram yadav india news malayalam news 
News Summary - Kill, don’t come crying to me: Purvanchal vice chancellor tells students -india news
Next Story