Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതായ പെൺകുട്ടിയെ...

കാണാതായ പെൺകുട്ടിയെ 17വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ കണ്ടെത്തി

text_fields
bookmark_border
Delhi police
cancel

ന്യൂഡൽഹി: 17 വർഷങ്ങൾക്ക് മുമ്പ് കാണാതായ​ പെൺകുട്ടിയെ ഡൽഹിയിലെ ഗോകുൽപുരിയിൽ കണ്ടെത്തി. നിലവിൽ 32 വയസുള്ള യുവതിയാണ് ഇവർ.

17 വർഷങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതായി മെയ് 22ന് സീമാപുരി പൊലീസ് സ്റ്റേഷനിലെ അംഗങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നുവെന്ന് ഡി.സി.പി ഷഹ്ദാര രോഹിത് മീണ പറഞ്ഞു.

2006ലാണ് പെൺകുട്ടലയെ കാണാതാവുന്നത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ഗോകുൽപുരി സ്റ്റേഷനിൽ തന്നെയായിരുന്നു അ​ന്ന് കേസ് രജിസ്റ്റർ ചെയ്തത്.

2006ൽ വീടുവിട്ടിറങ്ങിയ പെൺകുട്ടി യു.പിയിലെ ബലിയ ജില്ലയിലുള്ള ചെർദിഹ് ഗ്രമാത്തിൽ ദീപക്ക് എന്നയാൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ മറുപടി നൽകി. ലോക്ഡൗൺ കാലത്ത് ദീപക്കുമായി തെറ്റിയ യുവതി ഗോകുൽപുരിയിൽ വാടകവീടെടുത്ത് താമസം ആരംഭിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnapped case
News Summary - Kidnapped Woman Found After 17 Years In Delhi
Next Story