Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണർ പട്ടികയിൽ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി ഖുശ്ബു
text_fieldsbookmark_border
ചെന്നൈ: പുതിയ ഗവർണർ നിയമനങ്ങൾക്ക് പിന്നാലെ പട്ടികയിൽ സ്ത്രീകളില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി ബി.ജെ.പി. നേതാവായ നടി ഖുശ്ബു. രാഷ്ട്രപതിയെ ടാഗ് ചെയ്ത് ട്വിറ്ററിലാണ് ഖുശ്ബു ചോദ്യമുന്നയിച്ചത്.
"ബഹുമാനപ്പെട്ട സർ, ഒരു സംസ്ഥാനത്തിന്റെയും ഗവർണർ പദവിയിലേക്ക് അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഇത് വേദനാജനകമാണ്." -പുതിയ ഗവർണർമാരുടെ പട്ടിക പങ്കുവെച്ച് ഖുശ്ബു കുറിച്ചു.
കോൺഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞവർഷം ഒക്ടോബറിലാണ് ബി.ജെ.പി.യിൽ ചേർന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ മത്സരിച്ച് ഖുശ്ബു പരാജയപ്പെട്ടിരുന്നു.
Next Story

