Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അൽപമെങ്കിലും...

‘അൽപമെങ്കിലും നാണമുണ്ടെങ്കിൽ അമിത് ഷായെ രാജിവെപ്പിക്കൂ’; മോദിക്കെതിരെ ഖാർഗെയുടെ രൂക്ഷ വിമർശനം

text_fields
bookmark_border
Mallikarjun Kharge Narendra Modi Amit Shah
cancel

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം പിൻവലിച്ചതിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്ത് കേന്ദ്രം പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിക്ക് അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ അമിത് ഷായെ രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് പങ്കുവെച്ച കുറിപ്പിലാണ് ഖാർഗെയുടെ വിമർശനം.

വിദ്യാർഥി പ്രതിഷേധങ്ങൾ പിൻവലിച്ചതിന് ശേഷം അവർക്കെതിരെ എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും തടങ്കലിലാക്കുകയും ചെയ്തതിനെ ‘പ്രതികാര നടപടി’യെന്നാണ് ഖാർഗെ വിശേഷിപ്പിച്ചത്. പ്രതിഷേധം അവസാനിപ്പിച്ചാൽ നടപടിയുണ്ടാകില്ലെന്ന് കേന്ദ്രവും ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകളും വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് ആ വാഗ്ദാനം ലംഘിച്ചാണ് കേസുകളും നടപടികളും സ്വീകരിച്ചതെന്നും ഖാർഗെ ആരോപിച്ചു.

നീറ്റ് യു.ജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഡൽഹിയിൽ സൻസദ് ചലോ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം അവസാനിപ്പിക്കുന്നതിന് മുമ്പ് സമരക്കാർക്കെതിരെ പ്രതികാര നടപടികളുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് വിദ്യാർഥികൾക്കെതിരെ കേസെടുത്തതും കസ്റ്റഡിയിലെടുത്തതും സർക്കാരിന്റെ വാക്ക് ലംഘനമാണെന്നും ഖാർഗെ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്തിയ വിദ്യാർഥികളെ കുറ്റവാളികളായി കാണുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാരു​ടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സർക്കാർ ബ്ലോക്ക് ചെയ്യിക്കുകയാണെന്നും യുവാക്കളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വിഷയത്തിൽ പാർലമെന്റിനെ അഭിസംബോധന ചെയ്തിട്ടില്ല. നാണത്തിന്റെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ, അമിത് ഷായെ രാജിവെക്കാൻ പ്രേരിപ്പിക്കുക -മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAmit ShahMallikarjun KhargeBJPCJP Protest
News Summary - പ്രധാനമന്ത്രി മോദിക്കെതിരെ മല്ലികാർജുൻ ഖാർഗെയുടെ രൂക്ഷ വിമർശനം
Next Story