Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖാർഗെയോട് അയിത്തം: സമ്മർദത്തിനൊടുവിൽ കേസെടുത്തു, കോൺഗ്രസ് എം.പിമാരെ രാഷ്ട്രപതി കണ്ടില്ല

text_fields
bookmark_border
https://www.madhyamam.com/tags/kharge
cancel
camera_alt

മല്ലികാർജുൻ ഖാർഗെ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക് അ​യി​ത്തം ക​ൽ​പി​ച്ച് ഉ​ത്ത​ര​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി​യി​ൽ ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യ​തി​ൽ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പൊ​ലീ​സ് കേ​സ്. കോ​ൺ​ഗ്ര​സി​ലെ 20 എ​സ്.​സി/​എ​സ്.​ടി എം.​പി​മാ​ർ പാ​ർ​ല​മെ​ന്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ കു​ത്തി​യി​രു​ന്ന ശേ​ഷ​മാ​ണ് ഉ​ത്ത​ര​ഖ​ണ്ഡ് പൊ​ലീ​സും ഡ​ൽ​ഹി പൊ​ലീ​സും ര​ണ്ട് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഡ​ൽ​ഹി​യി​ൽ വ​ൻ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്താ​നും കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ​രാ​തി​യു​മാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ കാ​ണാ​ൻ കോ​ൺ​ഗ്ര​സി​ലെ 20 എ​സ്.​സി/​എ​സ്.​ടി എം.​പി​മാ​ർ​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്നാ​ണ് എ​വി​ടെ ന​ട​ന്ന കു​റ്റ​കൃ​ത്യ​ത്തി​നും ഏ​ത് സ്റ്റേ​ഷ​നി​ലും സീ​റോ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള നി​യ​മം ഉ​പ​യോ​ഗി​ച്ച് പാ​ർ​ല​മെ​ന്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് ചീ​ഫ് വി​പ്പ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി, മ​ല്ലു ര​വി എം.​പി, എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ എ​സ്‌.​സി-​എ​സ്.​ടി ദേ​ശീ​യ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​പി​മാ​ർ പാ​ർ​ല​മെ​ന്റ് സ്ട്രീ​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

കെ. ​രാ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് എം.​പി​മാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യാ​നു​ള്ള നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ദ​ലി​ത്, ആ​ദി​വാ​സി എം.​പി​മാ​രു​ടെ ആ​വ​ശ്യം. ആ​ഗ​സ്റ്റ് എ​ട്ടി​ന് ഉ​ത്ത​ര​ഖ​ണ്ഡി​ലെ ഹാ​ൽ​ദ്വാ​നി രാം​ലീ​ല മൈ​താ​നി​യി​ൽ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​​​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് റാ​ലി​യെ തു​ട​ർ​ന്നാ​ണ് അ​വി​ടെ ആ​ർ.​എ​സ്.​എ​സ്- ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ശു​ദ്ധി​ക​ല​ശം ചെ​യ്ത​ത്.

വി​ഷ​യം ഖാ​ർ​ഗെ രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​നും സ​ഭാ നേ​താ​വ് കൂ​ടി​യാ​യ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ജെ.​പി. ന​ഡ്ഡ​യും ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. 20 ദി​വ​സം ക​ഴി​ഞ്ഞും ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ്ര​ത്യേ​ക വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story