ഖാർഗെക്കു പകരം കമൽനാഥ് ലോക്സഭയിൽ കോൺഗ്രസ് നേതാവായേക്കും
text_fieldsന്യൂഡൽഹി: എ.െഎ.സി.സിയിലും വിവിധ സംസ്ഥാനങ്ങളിലും നടത്തിവരുന്ന പുനഃസംഘടനക്കൊപ്പം കോൺഗ്രസിെൻറ ലോക്സഭാ നേതാവിനെ മാറ്റുന്ന കാര്യവും പരിഗണനയിൽ.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ പിന്നാക്ക വിഭാഗ നേതാവുകൂടിയായ മല്ലികാർജുൻ ഖാർഗെയെ അവിടത്തെ ചുമതലകളിലേക്ക് നിയോഗിക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തുവരുന്നു. മധ്യപ്രദേശിൽനിന്നുള്ള മുതിർന്ന നേതാവ് കമൽനാഥിനോ അവിടെ അദ്ദേഹത്തിെൻറ പ്രതിയോഗിയായ ജ്യോതിരാദിത്യ സിന്ധ്യക്കോ ലോക്സഭാ നേതൃസ്ഥാനം നൽകിയേക്കും.
കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു. കോൺഗ്രസിൽ മാന്യമായ പദവി കിട്ടുന്നില്ലെന്ന അദ്ദേഹത്തിെൻറ പരാതിയാണ് ഇൗ ചർച്ചകൾക്ക് വഴിവെച്ചത്. ഇതേതുടർന്ന് കമൽനാഥ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു.
കോൺഗ്രസിെൻറ ലോക്സഭാ നേതാവു സ്ഥാനമോ മധ്യപ്രദേശിൽ പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തമോ കിട്ടിയാൽ കമൽനാഥ് തൃപ്തിപ്പെടും.
മധ്യപ്രദേശിെൻറ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്ക് നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന് കൂടുതൽ താൽപര്യമെന്നാണ് സൂചന.ഖാർഗെയെ മാറ്റുന്നത് ഏതെങ്കിലും വിധത്തിലുള്ള ഒതുക്കലല്ല. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകിയതിനാൽ, ലോക്സഭാ നേതൃസ്ഥാനം മറ്റൊരാൾക്ക് നൽകുന്നതിനോട് ഖാർഗെക്കും എതിർപ്പുണ്ടാകാൻ ഇടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
