‘ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ റിമോട്ട് കൺട്രോൾ എവിടെയാണ്’; മറുചോദ്യവുമായി ഖാർഗെ
text_fieldsതനിക്കും കോൺഗ്രസിനും നേരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "റിമോട്ട് കൺട്രോൾ" പരിഹാസത്തിന് ചുട്ട മറുപടിയുമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ റിമോട്ട് കൺട്രോൾ എവിടെയാണെന്ന് ഖാർഗെ ചോദിച്ചു. സത്യം പറഞ്ഞതിന് പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ശല്യപ്പെടുത്തുന്നു എന്ന് ആരോപിച്ച കോൺഗ്രസ് അധ്യക്ഷൻ, താൻ അത്തരം കാര്യങ്ങളെ ഭയപ്പെടുന്നില്ലെന്നും എന്തിനും തയ്യാറാണെന്നും പറഞ്ഞു.
"പ്രധാനമന്ത്രി ബെലഗാവിയിൽ വന്ന് പറഞ്ഞു - ഖാർഗെ കോൺഗ്രസ് പ്രസിഡന്റായി, എന്നാൽ റിമോട്ട് കൺട്രോൾ മറ്റൊരാളുടെ പക്കലാണ്. ശരി, എന്റെ റിമോട്ട് കൺട്രോൾ മറ്റൊരാളുടെ പക്കലാണ്, പക്ഷേ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ. പി നദ്ദയുടെ റിമോട്ട് കൺട്രോൾ എവിടെയാണ്? "- ഖാർഗെ ചോദിച്ചു. യുവ ക്രാന്തി സമരത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖാർഗെ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

