Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുസ്തിതാരങ്ങൾക്ക് നീതിതേടി ഖാപ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണും

text_fields
bookmark_border
വെള്ളിയാഴ്ച കുരുക്ഷേത്രയിൽ വീണ്ടും യോഗം ചേരും
ഗുസ്തിതാരങ്ങൾക്ക് നീതിതേടി ഖാപ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണും
cancel
camera_alt

ഗു​സ്തി താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്​ പി​ന്തു​ണ​ പ്ര​ഖ്യ​പി​ച്ച്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ ന​ട​ന്ന ഖാ​പ്​ മ​ഹാ​പ​ഞ്ചാ​യ​ത്ത്

ബി.ജെ.പി എംപിയും സ്ഥാനമൊഴിയുന്ന ഡബ്ല്യു.എഫ്‌.ഐ തലവനുമായ ബ്രിജ് ഭൂഷൺ സരൺ സിങ്ങിനെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യമെന്നാവശ്യപ്പെട്ട് ഒരു പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണുമെന്ന് ഖാപ് മഹാപഞ്ചായത്ത് തീരുമാനിച്ചതായി കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. വ്യാഴാഴ്ച യു.പിയിലെ മുസാഫർനഗറിലെ സോറമിലാണ് മഹാപഞ്ചായത്ത് നടന്നത്.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഖാപ് നേതാക്കൾ ഗുസ്തിക്കാർക്ക് നീതി തേടിയുള്ള മഹാപഞ്ചായത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച കുരുക്ഷേത്രയിൽ വീണ്ടും യോഗം ചേരുമെന്നും അവിടെ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായത് പറഞ്ഞു. ഗുസ്തിക്കാർക്ക് പിന്തുണയുമായി ഖാപ്പുകളുടെ പ്രതിനിധികൾ പ്രസിഡന്റിനെയും സർക്കാരിനെയും കാണുമെന്നും അവർക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജാതിയും മതവും പറഞ്ഞ് സമരത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന ഞങ്ങളുടെ ജാതി ത്രിവർണ പതാകയാണെന്നും ടിക്കായത് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Khap Mahapanchayat delegation will meet President Murmu to seek justice for wrestlers'
Next Story