Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുബഷിർ, ഇറ്റുവീഴുന്ന...

മുബഷിർ, ഇറ്റുവീഴുന്ന കണ്ണീരിനൊപ്പം ഉമ്മ ആ ഖബറിൽ ചേർത്തുവെക്കുന്ന മിഠായികൾ നിന്‍റെ വിജയത്തിന്‍റെ മധുരമാണ്​...

text_fields
bookmark_border
Mubashir Sajad Dar
cancel
camera_alt

മുബാഷിർ സജാദ്​ ദർ

ശ്രീനഗർ: ഇറ്റുവീഴുന്ന കണ്ണീരിനൊപ്പം, ആ ഖബറിലേക്ക്​ തൻവീറ അക്​തർ​ ബദാമും മിഠായികളും ചേർത്തുവെക്കുകയാണ്​. പൊന്നുമകൻ​ മുബഷിർ സജാദ്​ ദറിന്​ ഏറെ ഇഷ്​ടമായിരുന്നവ. അടക്കാനാവാത്ത നൊമ്പരത്തോടൊപ്പം അവ കൈകളിൽ വാരിയെടുത്ത്​ ആ കുഴിമാടത്തോട്​ ​ചേർത്തുവെക്കു​േമ്പാൾ അവർ ആരോടെന്നി​ല്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്​. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ പ്രിയപുത്രനെ സന്തോഷവും പ്രശംസയും കൊണ്ട്​ മൂടേണ്ട സുദിനത്തിൽ അവൻ ആറടിമണ്ണിന്‍റെ അഗാധതയിൽ നിത്യനിദ്രയിലാണ്​. മരിക്കുന്നതിന്​ അൽപനാൾ മു​െമ്പഴുതിയ പരീക്ഷയിൽ കൈവരിച്ച വിജയത്തി​ന്‍റെ പകിട്ടുകളറിയാതെ.

ജമ്മുകശ്​മീർ ബോർഡ്​ ഓഫ്​ സ്​കൂൾ എജുക്കേഷന്‍റെ 12ാം ക്ലാസ്​ പരീക്ഷാഫലം തിങ്കളാഴ്ച പുറത്തുവന്നപ്പോൾ 500ൽ 439 മാർക്കുമായി ഡിസ്റ്റിങ്​ഷൻ നേടി പാസായിട്ടുണ്ട്​ മുബഷിർ. പക്ഷേ, ഖാൻയാറിലെ അവന്‍റെ വീട്ടിൽ ദുഃഖം ഇരട്ടിയാക്കുകയായിരുന്നു​ ആ വിജയം. പരീക്ഷ കഴിഞ്ഞതിനുപിന്നാലെ രണ്ടു മാസം മുമ്പ്​ സുഹൃത്തുക്കൾക്കൊപ്പം പഹൽഗാമിലെ റിസോർട്ടിൽ ഉല്ലാസയാത്രക്കുപോയ മകൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വാർത്തയാണ്​ ആ കുടുംബത്തെ തേടിയെത്തിയത്​. അതീവ ​സങ്കടം പൊതിഞ്ഞുനിൽക്കുന്ന വീട്ടിനുള്ളിൽ മകന്‍റെ മാർക്ക്​ലിസ്റ്റി​േലക്ക്​ നോക്കി തൻവീറ കരഞ്ഞുതളർന്നിരിക്കുന്നു.

ഓൺലൈനിൽ അവന്‍റെ മികവുറ്റ വിജയം അറിഞ്ഞതിനുപിന്നാലെ 'ടോപ്പറെ' അഭിനന്ദിക്കാൻ ബദാമും മിഠായികളുമായി അവന്‍റെ ഖബറിടത്തിലേക്കോടുകയായിരുന്നു തൻവീറ. മുബഷിറിന്‍റെ മിന്നുംജയം അറിഞ്ഞ്​ അയൽവാസികളും ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലെത്തു​േമ്പാൾ കുടുംബം സങ്കടക്കടലിലായി. 'ഞങ്ങളുടെ മകൻ ഇന്ന്​ വീണ്ടും മരിച്ചു. റിസൽട്ട്​ അറിഞ്ഞശേഷം ഇന്ന്​ വീണ്ടും അവനെയോർത്ത്​ അത്രയേറെ സങ്കടപ്പെടുകയാണ്​ ഞങ്ങൾ. അവനുണ്ടായിരുന്നെങ്കിൽ എന്തുമാത്രം സന്തോഷമുണ്ടാകുമായിരുന്നു ഈ വീട്ടിൽ​' -മുബഷിറിന്‍റെ പിതാവ്​ സജാദ്​ അഹ്​മദ്​ ദർ വിതുമ്പലോടെ പറഞ്ഞു.



പഠിച്ച്​ ഐ.എ.എസുകാരനാകണമെന്നായിരുന്നു മുബഷിറിന്‍റെ മോഹം. അതിനായി പ്ലസ്​വൺ മുതലേ തയാറെടുപ്പിലായിരുന്നു മകനെന്ന്​ സജാദ്​ പറയുന്നു. നന്നായി ഫുട്​ബാൾ കളിക്കുമായിരുന്ന അവൻ, സ്​ഥിരമായി ജിമ്മിലും പോയിരുന്നു.

ഡിസംബർ 28ന്​ അനന്ത്​നാഗ്​ ​ഗവ. മെഡിക്കൽ കോളജിലാണ്​ മുബഷിർ മരണപ്പെട്ടത്​. പഹൽഗാമിലെ ഒരു ഡിസ്​പെൻസറിയിലെത്തിച്ച മുബഷിറിനെ അനന്ത്​നാഗിലെ ആശുപത്രിയിലേക്ക്​ മാറ്റാൻ ഡോക്​ടർമാർ നിർദേശിച്ചിട്ടും സുഹൃത്തുക്കൾ ചികിത്സ തടയുകയായിരുന്നുവെന്നാണ്​ കുടുംബത്തിന്‍റെ ആരോപണം. അതേസമയം, സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന റിസോർട്ടിൽവെച്ചുതന്നെ അവൻ മരണത്തിന്​ കീഴടങ്ങിയിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​.

കുടുംബം ഈ വാദം അംഗീകരിക്കുന്നില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും മകന്‍റെ പോസ്റ്റ്​മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മാതാപിതാക്കൾ പറയുന്നു. അന്വേഷണം ത്വരിതപ്പെടുത്തണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരെ കണ്ട്​ നിവേദനം ​ നൽകി കാത്തിരിക്കുകയാണിവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PahalgamKashmirMubashir Sajad DarKhanyar
News Summary - Khanyar Family's Deceased Son Secures Distinction In 12th Class Exam
Next Story