Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്രത്തിന്‍റെ അടിത്തറ ഇളക്കുമെന്ന് ഖലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി; ഭീഷണി സന്ദേശം പുറത്ത്

text_fields
bookmark_border
Gurpatwant Singh Pannun, Ram temple
cancel

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം രാജ്യത്തെ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണ ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. നവംബർ 16നോ 17നോ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശം. കൊല്ലപ്പെട്ട ഖലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഗു​ർ​പ​ത്‍വ​ന്ത് സി​ങ് പ​ന്നൂ​നിന്‍റെ സംഘടനയാണ് സിഖ് ഫോർ ജസ്റ്റിസ്.

തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഇളക്കും. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് കാനഡയിലെ ഇന്ത്യക്കാർ വിട്ടുനിൽക്കണമെന്നും സിഖ് ഫോർ ജസ്റ്റിസ് ആവശ്യപ്പെടുന്നു. ഭീഷണി സന്ദേശത്തിന്‍റെ വിഡിയോ സിഖ് ഫോർ ജസ്റ്റിസ് ആണ് പുറത്തുവിട്ടത്.

ജനുവരിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥന നടത്തുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്. കാനഡയിലെ ബ്രാംടണിൽ നിന്നാണ് വിഡിയോ ത‍യാറാക്കിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2019 മുതൽ തന്നെ എൻ.ഐ.എ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുർപത്‍വന്ത് സിങ് പന്നു. പഞ്ചാബിൽ ഉയർന്നു വന്ന വിഘടനവാദത്തെ വളരെയധികം പിന്തുണക്കുന്നതായിരുന്നു പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി നിലകൊണ്ട പന്നു ഖാലിസ്താൻ വാദത്തിനും പിന്തുണ നൽകി.

സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷനായ പന്നു മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ നിരവധി കേസുകളാണ് നടത്തി വരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Khalistani terrorist Pannun threatens attack on Ram Mandir, other temples
Next Story