Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമൃത്പാൽ സിങ് കീഴടങ്ങി; അസമിലേക്ക് കൊണ്ടു പോകും

text_fields
bookmark_border
അമൃത്പാൽ സിങ് കീഴടങ്ങി; അസമിലേക്ക് കൊണ്ടു പോകും
cancel

ന്യൂഡൽഹി: ഖാലിസ്ഥാനി നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയെന്ന് റിപ്പോർട്ട്. മോഗ പൊലീസിന് മുമ്പാകെ അമൃത്പാൽ സിങ് കീഴടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 18 മുതൽ അമൃത്പാൽ സിങ്ങും വാരിസ് ​പഞ്ചാബ് ദേയുടെ അംഗങ്ങളും ഒളിവിലാണ്. ഇവർക്കായി പൊലീസ് വ്യാപക തെര​ച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. നേരത്തെ അമൃത്പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് അമൃത്പാലിന്റെ കീഴടങ്ങൽ.

കൊലപാക ശ്രമം, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമൃത്പാൽ സിങ്ങും കൂട്ടാളികളും. നേരത്തെ അമൃത്പാൽ സിങ്ങിന്റെ വിഡിയോകൾ പുറത്തു വന്നിരുന്നു. വിഡിയോകളിലൊന്നിൽ കീഴടങ്ങാൻ അമൃത്പാൽ സിങ് ഉപാധിവെച്ചിരുന്നു.

താൻ കീഴടങ്ങുന്നതായി പൊലീസ് തന്നെ ജനങ്ങളോട് പറയണം, കസ്റ്റഡിയിലെടുത്താൽ പഞ്ചാബിലെ ജയിലിൽ തന്നെ പാർപ്പിക്കണം, തന്നെ മർദിക്കരുത് എന്നീ ആവശ്യങ്ങൾ അമൃത്പാൽ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

സർക്കാർ നിരന്തരമായി സിഖുകാരെ വഞ്ചിക്കുകയാണ്. ഇത് നമ്മുടെ മനസിൽ വേണം. നമ്മുടെ നിരവധി സഖാക്കളെ അവർ അറസ്റ്റ് ചെയ്തു. എൻ.എസ്.എ നടപ്പിലാക്കി. സിഖ് ജനത ഒന്നിക്കണം, വൈശാഖി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന സർബാത് ഖൽസയിൽ എല്ലാ സിഖ് സംഘടനകളും പ​ങ്കെടുക്കണം -എന്നിങ്ങനെയായിരുന്നു റെക്കോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Khalistani separatist Amritpal Singh surrenders before Moga Police: Source
Next Story