മദ്രാസ് ഹൈകോടതിക്ക് ബോംബ് ഭീഷണി
text_fieldsചെന്നൈ: മദ്രാസ് ഹൈകോടതിക്ക് ബോംബ് ഭീഷണി. സെപ്റ്റംബർ ഒമ്പതാം തീയതിവെച്ച് ഹദർ ഷൻ സിങ് നാക്പാൽ എന്നയാൾ ഹൈകോടതി രജിസ്ട്രാർക്ക് ഇംഗ്ലീഷിൽ അയച്ച കത്തിലാണ് ഭീഷണി. സാർവദേശീയ ഖലിസ്ഥാൻ ഗ്രൂപ്പിൽപ്പെട്ട താനും മകനും ചേർന്ന് സെപ്റ്റംബർ 30ന് ഹൈകോടതി കെട്ടിടം ബോംബുവെച്ച് തകർക്കുമെന്നാണ് മുന്നറിയിപ്പ്.
വിവിധ സംസ്ഥാനങ്ങളിലൂടെ യാത്രചെയ്യുന്ന തങ്ങൾ മൊബൈൽ ഫോൺ സിംകാർഡുകൾ മാറ്റുന്നുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ചെന്നൈ സിറ്റി പൊലീസ് കമീഷണർക്കും കോടതിയുടെ സുരക്ഷ ചുമതലയുള്ള സി.െഎ.എസ്.എഫ് കേന്ദ്ര സേനക്കും കത്ത് കൈമാറിയിട്ടുണ്ട്.
ഡൽഹിയിലെ വിലാസത്തിൽനിന്ന് കത്ത് അയച്ചതിനാൽ വിവരം ഡൽഹി പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
