Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനൂപുർ ശർമ്മയുടെ...

നൂപുർ ശർമ്മയുടെ ത​ല​വെ​ട്ടുന്നവർക്ക് സ​മ്മാ​നം പ്രഖ്യാപിച്ച അജ്മീർ പുരോഹിതൻ അറസ്റ്റിൽ

text_fields
bookmark_border
Salman Chishti, Nupur Sharma
cancel
Listen to this Article

ജ​യ്പു​ർ: പ്ര​വാ​ച​ക​നി​ന്ദ ന​ട​ത്തി​യ ബി.​ജെ.​പി നേ​താ​വ് നൂ​പു​ർ ശ​ർ​മ​യു​ടെ ത​ല​വെ​ട്ടി​യാ​ൽ ത​ന്റെ വീ​ട് സ​മ്മാ​ന​മാ​യി ന​ൽ​കാ​മെ​ന്ന് പ്രഖ്യാപിച്ച അ​ജ്മീ​ർ ദ​ർ​ഗ​യി​ലെ പു​രോ​ഹി​ത​ൻ അറസ്റ്റിൽ. പു​രോ​ഹി​ത​ൻ സ​ൽ​മാ​ൻ ചി​സ്തി​യാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച അർധരാത്രിയിൽ വീട്ടിൽ നിന്നാണ് പുരോഹിതനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിവാദ പ്രഖ്യാപനത്തിന് പിന്നാലെ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പുരോഹിതനെതിരെ രാ​ജ​സ്ഥാ​ൻ പൊ​ലീ​സ് കേ​സെ​ടു​ത്തിരുന്നു. പ്ര​വാ​ച​ക​നി​ന്ദ ന​ട​ത്തി​യ​തി​ന് താ​ൻ ത​ന്നെ നൂ​പു​ർ ശ​ർ​മ​യെ വെ​ടി​വെ​ച്ച് കൊ​ല്ലേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും ചി​സ്തി പ​റ​യു​ന്ന​ത് വി​ഡി​യോ​യി​ലു​ണ്ട്.

അ​തേ​സ​മ​യം, അ​ജ്മീ​ർ ദ​ർ​ഗ ദി​വാ​ൻ സൈ​നു​ൽ ആ​ബി​ദീ​ൻ അ​ലി ഖാ​ൻ, ചി​സ്തി​യു​ടെ പ്ര​സ്താ​വ​ന​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nupur SharmaAjmer Dargah
News Summary - Khadim of Ajmer Dargah arrested for beheading threat to Nupur Sharma
Next Story