Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രാജ്യത്തിന് ഖാദി​,...

'രാജ്യത്തിന് ഖാദി​, എന്നാൽ ദേശീയ പതാകക്ക്​ ചൈനീസ്​ പോളിസ്​റ്റർ' -മോദിയെ പരിഹസിച്ച്​ രാഹുൽ

text_fields
bookmark_border
Rahul gandhi
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളും പ്രവൃത്തിയും തമ്മിൽ ഒരിക്കലും യോജിക്കുന്നില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു.

''രാജ്യത്തിന്​ ഖാദി, എന്നാൽ ദേശീയ പതാകക്ക്​ ചൈനീസ്​ ​പോളിസ്​റ്ററും! എല്ലായ്‌പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല''-എന്നായിരുന്നു രാഹുലി​​െൻറ ട്വീറ്റ്​.

ദേശീയ പതാക കൈകൊണ്ട് നൂൽക്കുന്നതോ കൈകൊണ്ട് നെയ്തതോ യന്ത്രത്തിൽ നിർമിച്ചതോ കോട്ടൺ/ പോളിസ്റ്റർ/ കമ്പിളി/ സിൽക്ക് ഖാദി എന്നിവയിൽ ഉള്ളതോ ആയിരിക്കണമെന്ന്​ പറഞ്ഞ്​ ദേശീയ പതാക കോഡ്​ ഭേദഗതി ചെയ്തതിന് കേന്ദ്രസർക്കാരിനെ കോൺഗ്രസ് ശക്തമായി വിമർശിച്ചു. നേരത്തേ യന്ത്രത്തിൽ നിർമിച്ചയോ പോളിസ്​റ്ററിൽ രൂപകൽപ​ന ചെയ്​തതോ ആയ പതാകകൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiRahul Gandhi
News Summary - Khadi For Nation But Chinese Polyester For National Flag: Rahul Gandhi Slams PM
Next Story