കെ.ജി ഹള്ളി അതിക്രമം: യുവതിയും സഹോദരി ഭര്‍ത്താവും തയാറാക്കിയ നാടകം
text_fieldsബംഗളൂരു: നഗരത്തിന് നാണക്കേടുണ്ടാക്കിയ കെ.ജി ഹള്ളി അതിക്രമം വ്യാജമാണെന്നും യുവതിയും സഹോദരി ഭര്‍ത്താവും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും പൊലീസ്. ഇരുവരുടെയും വിവാഹം നടക്കുന്നതിനുവേണ്ടിയായിരുന്നു ഇത്തരത്തിലൊരു നാടകം. കേസുമായി ബന്ധപ്പെട്ട് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.
സഹോദരിയുടെ ഭര്‍ത്താവായ ഇര്‍ഷാദ് ഖാനുമായി (34) യുവതി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഇതോടെ ബന്ധുക്കളുടെ എതിര്‍പ്പുകളില്ലാതെ തങ്ങളുടെ വിവാഹം നടക്കുന്നതിനുവേണ്ടിയാണ് വ്യാജതിരക്കഥ തയാറാക്കിയതെന്ന് യുവതിയും ഇര്‍ഷാദ് ഖാനും പൊലീസിനോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 6.30ന് ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ യുവാവ് കടന്നുപിടിച്ചെന്ന് ആരോപിച്ചാണ് യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയത്. തടയാന്‍ ശ്രമിക്കുന്നതിനിടെ കൈക്കും കാലിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയും തേടി. അക്രമി യുവതിയെ പിന്തുടര്‍ന്നുപോകുന്നതിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പുതുവത്സരാഘോഷത്തിനിടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ യുവതികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായതിനു പിന്നാലെ മറ്റൊരു യുവതികൂടി ആക്രമിക്കപ്പെട്ടത് പൊലീസിനെയും സര്‍ക്കാറിനെയും സമ്മര്‍ദത്തിലാക്കുകയും ചെയ്തു. സഹോദരി ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ സഹതാപം പിടിച്ചുപ്പറ്റലായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് അഡീഷനല്‍ പൊലീസ് കമീഷണര്‍ ഹേമന്ത് നിംബാല്‍കര്‍ പറഞ്ഞു.
ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിയെ സമൂഹത്തിലെ ആരും വിവാഹം കഴിക്കാന്‍ തയാറാകില്ളെന്നും ഇതോടെ കാര്യമായ എതിര്‍പ്പുകളില്ലാതെ ഇരുവരുടെയും വിവാഹം നടത്താമെന്നുമായിരുന്നു പദ്ധതി. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി രണ്ടാംവിവാഹത്തിന് സമ്മതം വാങ്ങുന്നത് എളുപ്പമാകുമെന്നും ഇരുവരും കണക്കുകൂട്ടി. ഇര്‍ഷാദിനോടൊപ്പമാണ് യുവതി പൊലീസില്‍ പരാതി നല്‍കാനത്തെിയത്. സി.സി.ടി.വി ദൃശ്യങ്ങളിലെ യുവാവും ഇര്‍ഷാദും നടക്കുന്ന രീതികളില്‍ സമാനത തോന്നിയ പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവരുന്നത്. യുവതി മൊഴികള്‍ മാറ്റിപ്പറഞ്ഞതും ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ചതും കേസില്‍ നിര്‍ണായകമായി. പുതുവത്സരാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കമ്മനഹള്ളിയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവമാണ് ഇവര്‍ക്ക് ഇത്തരത്തിലൊരു നാടകം തയാറാക്കുന്നതിന് പ്രേരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
