ബംഗ്ലാദേശിൽ നിന്ന് കുടിയേറ്റക്കാരെ കടത്തി അനാശാസ്യത്തിനുപയോഗിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണി പിടിയിൽ
text_fieldsഭുവനേശ്വർ: ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ആളെക്കടത്തുന്ന റാക്കറ്റ് ഒഡീഷയിൽ പിടിയിൽ. ബംഗ്ലാദേശിൽ നിന്ന് ആളുകളെ കടത്തി അവരെ അനാശാസ്യപ്രവൃത്തികൾക്കുപയോഗിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണിയായ സീക്കോ എന്നറിയപ്പെടുന്ന സിക്കന്തർ അലാമിനെയാണ് പിടികൂടിയത്. ഇയാളുടെ സഹോദരനും ഒപ്പം പിടിയിലായി.
ബെഹറാംപൂരിലെ ഒരു കോളനിയിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. പൊലീസ് വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിനൊടുവിലാണ് പ്രതി പടിയിലാകുന്നത്. ഇയാൾ പലയിടത്തായി തന്റെ താവളം മാറ്റിയാണ് തങ്ങുന്നത്. ഇയാളുടെ പക്കൽ നിന്ന് പാസ്പോർട്ടുകളും മറ്റ് പല രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇയാൾ മറ്റു ചില സംഘാംഗങ്ങളോടൊപ്പം ചേർന്ന് അനധികൃത കുടിയേറ്റക്കാരെ കടത്തി താമസിക്കാൻ ഇടം നൽകിയാണ് അനാശാസ്യത്തിനുപയോഗിക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സ്ത്രീകളെയും ഇയാൾ ഇത്തരത്തിൽ പാർപ്പിച്ചിരുന്നു.
ഇയാൾ സംസ്ഥാനത്ത് സർക്കാർ ഭൂമി കൈയ്യേറി നിർമിച്ച പത്ത് മുറികളുള്ള കെടിടം പൊലീസ് തകർത്തു. ഒപ്പം ബംഗ്ലാദേശികൾ അനധികൃതമായി നിർമിച്ച കെട്ടിടങ്ങളും പൊലീസ് പൊളിച്ചു.
ഒഡീഷയിലേക്ക് ബംഗ്ലാദേശികൾ കടന്നുവന്ന റൂട്ട് പൊലീസ് പരിശോധിക്കുകയാണ്. നവംബർ 16 ന് നടത്തിയ റെയ്ഡിൽ ഇവരിൽ നിന്ന് വാളുകളും നാടൻ തോക്കുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
അനധികൃതമായ സംസ്ഥാനങ്ങളിൽ കടന്നുകൂടിയിട്ടുള്ളവരുടെ രേഖകൾ പരിശോധിച്ച് നടപടിയെടുക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഒഡിഷയിൽ പൊലീസ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

