Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി തെലങ്കാനയിൽ;...

മോദി തെലങ്കാനയിൽ; ഹൈദരാബാദിൽ ഇന്ന് ബി.ജെ.പിയുടെ തന്ത്രപ്രധാന യോഗം

text_fields
bookmark_border
Key BJP meet in Hyderabad
cancel

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാന സന്ദർശനത്തിനു പിന്നാലെ ബി.ജെ.പിയുടെ തന്ത്രപ്രധാന യോഗം ഇന്ന് ഹൈദരാബാദിൽ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ്, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവയായിരിക്കും യോഗത്തിലെ മുഖ്യ അജണ്ടകൾ. 11 സംസ്ഥാനങ്ങളിലെ ബി.ജെ.പി അധ്യക്ഷൻമാർ പ​ങ്കെടുക്കുന്ന യോഗത്തിൽ ​പ്രസിഡന്റ് ജെ.പി. നദ്ദ അധ്യക്ഷത വഹിക്കും. കർണാടകയിലെ പരാജയത്തിന്റെ ചുവടു പിടിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ആക്ഷൻ പ്ലാനുകളെ കുറിച്ച് യോഗം ചർച്ചചെയ്യും.

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസമേ ​അവശേഷിക്കുന്നുള്ളൂ. അടുത്തിടെ കേന്ദ്ര മന്ത്രി ജഇ കിഷൻ റെഡ്ഡിയെ സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി നിയമിച്ചിരുന്നു. അതിനിടെ പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. ജൂലൈ 20നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadBJP meeting
News Summary - Key BJP meet in Hyderabad today amid talks of cabinet reshuffle
Next Story