സ്വകാര്യത: കേരളവും സുപ്രീംകോടതിയിൽ
text_fields
ന്യൂഡൽഹി: സ്വകാര്യതയില്‍ സര്‍ക്കാറുകള്‍ കൈകടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കൃത്യമായ കണക്കുകൂട്ടലോടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കരുതെന്നും കേരളം സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയം പരിശോധിക്കുന്ന ഒമ്പതംഗ ഭരണഘടനാബെഞ്ച് മുമ്പാകെയാണ് കേരളം ഇൗ നിലപാടുമായി സത്യവാങ്മൂലം സമർപ്പിച്ചത്. കോൺഗ്രസ് ഭരിക്കുന്ന മൂന്നു സർക്കാറുകളും തൃണമൂലിെൻറ ബംഗാളും കേസിൽ കക്ഷിചേർന്നതിന് പിറകെയാണ് കേരളവും നിലപാട് അറിയിച്ചത്. സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാറുകള്‍ ശേഖരിച്ചാല്‍ വ്യക്തികളുടെ ജീവിതം വാള്മുനയിലാകുമെന്ന് സംസ്ഥാന സർക്കാർ ബോധിപ്പിച്ചു.
അമ്പതു വര്‍ഷമായി കോടതി ഉണ്ടാക്കിയ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കണം. സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കാനാവില്ല. പൗരെൻറ ശരീരത്തിെൻറയും മനസ്സിെൻറയും ചിന്താരീതിയുടെയും സ്വകാര്യത മാനിക്കപ്പെടണം. ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം അപര്യാപ്തമാണ്.
വിവാഹം, മാതൃത്വം, ജനനം, വികാരങ്ങള്‍, പ്രണയം, വ്യക്തിപരമായ ചിന്താരീതികള്‍, കല്പനകള് തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ നിരീക്ഷിക്കുകയും, പകര്‍ത്തുകയും, ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പര്യാപ്തമായ സംവിധാനം ഇല്ലാത്ത രാജ്യത്ത് അപകടമാണ്. സ്വകാര്യതയിലുള്ള ഏകപക്ഷീയമായ കൈകടത്തല്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കേരളം ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
