‘കേരള- കേരളം’ പേരുമാറ്റ ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ഔദ്യോഗിക രേഖകളിൽ ‘കേരള’ എന്നതിനുപകരം ‘കേരളം’ ആക്കാനുള്ള കേരള (പേരുമാറ്റൽ) ബിൽ 2026 കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ അവതരിപ്പിച്ചത്.
ഉച്ചക്കുശേഷം സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തി ബിൽ പാസാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെങ്കിലും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ വേഗത്തിൽ പിരിഞ്ഞതോടെ പരിഗണനക്ക് വന്നില്ല.
ബിൽ നിയമമാകുന്നതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ, നാലാം ഷെഡ്യൂൾ, ആർട്ടിക്കിൾ 31(എ), 290(എ) എന്നിവിടങ്ങളിൽ പരാമർശിച്ചിരിക്കുന്ന കേരള എന്നത് കേരളം എന്നാക്കി മാറ്റും. പേരുമാറ്റം പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ നിലവിലുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാറിന് അധികാരമുണ്ടാകും.
2024 ജൂൺ 24ന് കേരള നിയമസഭാ ഭരണഘടനയുടെ ആർട്ടിക്കിൾ മൂന്ന് പ്രകാരം സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

